തൃശൂരിൻ്റെ സ്വന്തമായി സുരേഷ് ഗോപി, ബിജെപികാർക്ക് പുതിയ തലവൻ! യുഡിഎഫിൻ്റെ സിറ്റിങ് സീറ്റായിരുന്ന തൃശൂരിൽ 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി വിജയിക്കുന്ന ലോക്സഭാ മണ്ഡലമായിരിക്കുകയാണ് തൃശൂർ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.ബിജെപി പ്രവർത്തകർക്ക് ആവേശമായി തൃശൂരിലെ സുരേഷ് ഗോപിയുടെ മിന്നും വിജയം. തൃശൂർ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിലുള്ള ഗുരുവായൂർ,
മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഗുരുവായൂരിൽ മാത്രമാണ് സുരേഷ് ഗോപിക്ക് ലീഡ് കുറഞ്ഞത്.






ബാക്കിയെല്ലായിടത്തും സുരേഷ് ഗോപിയാണ് ഒന്നാമതെത്തിയത്. 4,12,338 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽ കുമാറിന് 3,37,652 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി 3,28,124 വോട്ടുകളുമാണ് ലഭിച്ചത്.ഇനി എല്ലാ തെരഞ്ഞെടുപ്പുകളിലും താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ഞാൻ തൃശൂരിലെ യഥാർഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലം മാത്രമാണ് ഇത് സാധ്യമായത്. അവരെ ഈ പക്ഷത്തേക്ക് കൊണ്ടുവരാനായി 1200 ഓളം ബൂത്തുകളിലെ വോട്ടർമാരടക്കം പ്രചരണത്തിനിറങ്ങിയെന്ന് സുരേഷ് ഗോപിഗുരുവായൂരപ്പന്, വടക്കുംനാഥന്, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ക്, നെയ്തലക്കാവിലമ്മയ്ക്ക്, 





പാറമേക്കാവമ്മയ്ക്ക്, കർത്യായനി ദേവിക്ക് അങ്ങനെ തൃശൂരിലെ ഈ വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും തൻ്റെ ലൂർദ് മാതാവിനും പ്രണാമമെന്ന് സുരേഷ് ഗോപി.വസതിയിൽ എത്തിയ മാധ്യമപ്രവർത്തകർക്കടക്കം സുരേഷ് ഗോപിയും കുടുംബവും മധുരം വിതരണം ചെയ്തു. പാൽപ്പായസവും ബോളിയും വിതരണം ചെയ്താണ് വിജയം ആഘോഷമാക്കിയത്.വോട്ടെണ്ണൽ ദിനം സുരേഷ് ഗോപി തിരുവനന്തപുരത്തെ വസതിയിലായിരുന്നു. അവർ മൂലം മാത്രമാണ് ഇത് സാധ്യമായത്. അവരെ ഈ പക്ഷത്തേക്ക് കൊണ്ടുവരാനായി 1200 ഓളം ബൂത്തുകളിലെ വോട്ടർമാരടക്കം പ്രചരണത്തിനിറങ്ങിയെന്ന് സുരേഷ് ഗോപി.

 


മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഗുരുവായൂരിൽ മാത്രമാണ് സുരേഷ് ഗോപിക്ക് ലീഡ് കുറഞ്ഞത്. ബാക്കിയെല്ലായിടത്തും സുരേഷ് ഗോപിയാണ് ഒന്നാമതെത്തിയത്.
 4,12,338 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽ കുമാറിന് 3,37,652 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി 3,28,124 വോട്ടുകളുമാണ് ലഭിച്ചത്.ഇനി എല്ലാ തെരഞ്ഞെടുപ്പുകളിലും താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ഞാൻ തൃശൂരിലെ യഥാർഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലം മാത്രമാണ് ഇത് സാധ്യമായത്. 

Find out more: