താജികിസ്താൻ ഹിജാബ് നിരോധനത്തിലേക്ക്; കാരണം എന്ത്?  മതപരമായ ചിഹ്നങ്ങൾ പൊതുസ്ഥലങ്ങളിൽ നിരോധിക്കുന്നതാണ് ഈ ബിൽ. രാജ്യത്തിന്റെ പാർലമെന്റായ 'മജ്‌ലിസി മില്ലി'യിൽ ജൂൺ 19ന് ബില്ലിന്റെ കരട് അവതരിപ്പിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും തലവനായി തുടരുന്ന ഇമോമാലി റഹ്മോൻ പ്രത്യേക താൽപ്പര്യമെടുത്താണ് ഈ ബില്ല് പാർലമെന്റിലെത്തിച്ചിരിക്കുന്നത്. പാർലമെന്റിന്റെ അധോസഭ നേരത്തേ തന്നെ ഹിജാബ് നിരോധന കരട് ബില്ല് അംഗീകരിച്ചിരുന്നു.മധ്യേഷ്യൻ രാജ്യമായ താജികിസ്താൻ ഹിജാബ് നിരോധന ബില്ലിന്റെ കരട് രൂപം പാർലമെന്റിൽ പാസ്സാക്കിയെടുത്തിരിക്കുകയാണ്.മതപരതയ്ക്കു മുകളിലായി മധ്യേഷ്യൻ സംസ്കാരത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ് താജികിസ്താൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. താജികിസ്താനിൽ (പൊതുവേ മധ്യേഷ്യയിൽ) നിലനിന്നിരുന്ന പഴയ സാംസ്കാരികതയോട് പ്രസിഡണ്ട് ഇമാമോലി റഹ്മോൻ എപ്പോഴും അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കാറുള്ളത്.





നവറോസ് പോലുള്ള ആഘോഷങ്ങൾക്ക് അദ്ദേഹം എല്ലാത്തരത്തിലുള്ള പിന്തുണയും നൽകാറുണ്ട്. ഇത്തരം ആചാരങ്ങൾ സാംസ്കാരികപ്പഴമയോട് ചേർന്നു നിൽക്കുന്നവയാണ്. അവയ്ക്ക് മതപരത കുറവുമാണ്. നിയമപരമായ സാധുതയില്ലാത്ത ഈ ഉത്തരവുകൾ നടപ്പാക്കുന്നതിന് സർക്കാർ സംവിധാനങ്ങൾക്ക് ബലപ്രയോഗം നടത്തേണ്ടി വരുന്നതായി യുഎൻ ഹൈ കമ്മീഷണർ ഓഫ് റെഫ്യൂജീസ് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുന്ന ഭാര്യമാരെ ഉപേക്ഷിക്കേണ്ടി വന്ന സംഭവങ്ങളും യുഎൻ വിവരിക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിന് നിയമസാധുതയില്ലായെന്ന പ്രശ്നത്തെ മറികടക്കുകയാണ് പാർലമെന്റിൽ ബില്ല് പാസ്സാക്കിയെടുക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത്. പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത് കൂടാതെ ഈദ് ആഘോഷങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു നിയന്ത്രണം വരും.




മതഗ്രന്ഥങ്ങൾ അച്ചടിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്ക് വരികയാണ്. 2007 മുതൽക്കു തന്നെ ഹിജാബ് നിരോധനം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഹജ്ജിന് പോകുന്നതിന് 40 വയസ്സിനു മുകളിൽ പ്രായം വേണമെന്ന നിയന്ത്രണവും അക്കാലത്ത് ഏർപ്പെടുത്തിയിരുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം താടി വളർത്തുന്നതിനും സർക്കാർ തടസ്സം നിന്നു. താജിക് സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങളുടെ നിർമാണവും ഇറക്കുമതിയും വിതരണവുമെല്ലാം ഇനിമുതൽ തടയപ്പെടും. ഓരോ നിയമലംഘനത്തിനും 740 ഡോളർ മുതൽ 5,400 ഡോളർ വരെ പിഴയൊടുക്കേണ്ടി വരുമെന്ന് പുതിയ കരട് ബില്ല് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരാണ് നിയമലംഘനം നടത്തുന്നതെങ്കിൽ പിഴത്തുക എട്ടും പത്തും ഇരട്ടിയായി കൂടും.




മതങ്ങൾക്ക് ബദലായി ഇമോമാലി റഹ്മോൻ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് സോവിയറ്റ് നാഷണലിസത്തിന് സമാനമായ ഒരു 'താജിക് ദേശീയത'യെയാണ്. ഇതാണ് മതങ്ങളുമായി നടക്കുന്ന സംഘർഷത്തിന് അടിസ്ഥാനം. സോവിയറ്റ് പിന്തുണയോടെയാണ് അധികാരസ്ഥാനങ്ങളിൽ എത്തിയതെങ്കിലും ഇമോമാലി റഹ്മോൻ ഒരു കമ്യൂണിസ്റ്റ് നേതാവായി അറിയപ്പെടുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടിയായ പിപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി ഓഫ് താജികിസ്താൻ ഒരു സോഷ്യലിസ്റ്റ് കക്ഷി മാത്രമാണ്. കമ്യൂണിസ്റ്റ് വിപ്ലവം അവരുടെ രാഷ്ട്രീയ പരിപാടിയല്ല. അതെസമയം താജികിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി ഇമോമാലി റഹ്മോന് പിന്തുണ നൽകുന്നുണ്ട്.




മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികൾക്കും താജികിസ്താനിൽ രക്ഷയില്ലാത്ത സ്ഥിതിയാണ്. പ്രൊട്ടസ്റ്റന്റ് ചർച്ചുകൾ രാജ്യത്ത് ഇനി പുതിയൊരു ക്രിസ്ത്യൻ പള്ളി രജിസ്റ്റർ ചെയ്യരുതെന്ന് സർക്കാരിന്റെ തീട്ടൂരം നിലവിലുണ്ട്. 2022 മെയ് മാസത്തിലാണ് സ്റ്റേറ്റ് കമ്മറ്റി ഫോർ റിലീജിയസ് അഫയേഴ്സ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പള്ളികൾക്ക് തുടർന്നു പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകി. എന്തുകൊണ്ടാണ് പുതിയ പള്ളികളുടെ രജിസ്ടേഷൻ തടയുന്നത് എന്ന ചോദ്യത്തിന് രാജ്യത്തെ സമഗ്രാധിപത്യ ഭരണകൂടം മറുപടി നൽകിയില്ല.

Find out more: