160 കിലോമീറ്റർ വേഗതയിൽ ആദ്യമായി വന്ദേ ഭാരത്; മുംബൈ - ഡൽഹി ദൂരം കുറയും! മുംബൈ-ന്യൂഡൽഹി റൂട്ടും, മുംബൈ-അഹ്മദാബാദ് റൂട്ടുമാണ് വന്ദേ ഭാരത് ട്രെയിനുകൾക്ക് പരമാവധി വേഗതയിൽ ഓടാൻ സജ്ജീകരിക്കുക. വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗത 160 കിലോമീറ്ററാണ്. രണ്ട് പാതകളിലും ഈ മുഴുവൻ വേഗതയും കൈവരിക്കും.മുംബൈ-ന്യൂഡൽഹി റൂട്ടും, മുംബൈ-അഹ്മദാബാദ് റൂട്ടുമാണ് വന്ദേ ഭാരത് ട്രെയിനുകൾക്ക് പരമാവധി വേഗതയിൽ ഓടാൻ സജ്ജീകരിക്കുക. വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗത 160 കിലോമീറ്ററാണ്. രണ്ട് പാതകളിലും ഈ മുഴുവൻ വേഗതയും കൈവരിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 84 കലോമീറ്ററിൽ നിന്ന് 76 കിലോമീറ്ററായി കുറഞ്ഞത് വാർത്തയായിരുന്നു. ട്രാക്കുകളിൽ വലിയതോതിൽ പണി നടക്കുന്നതിനാലാണ് ഈ വേഗതക്കുറവെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.





വന്ദേഭാരതിന് മാത്രമല്ല മറ്റെല്ലാ ട്രെയിനുകൾക്കും വേഗത കുറഞ്ഞിട്ടുണ്ടെന്ന് റെയിൽവേ വിശദീകരിക്കുന്നു. മുംബൈ-അഹ്മദാബാദ്, മുംബൈ-ന്യൂഡൽഹി പാതകളിൽ ഓടുന്ന ശതാബ്ധി ട്രെയിനുകളുടെ വേഗതയും ട്രാക്ക് ബലപ്പെടുത്തൽ പൂർ‌ത്തിയാകുന്നതോടെ കൂടും. മുംബൈ-ന്യൂഡൽഹി പാതയിൽ നിലവിൽ 5.15 മണിക്കൂറാണ് വന്ദേ ഭാരത് ട്രെയിൻ എടുക്കുന്നത്. ഇത് നാലര-നാലേമുക്കാൽ മണിക്കൂറായി ചുരുങ്ങും. ശതാബ്ധി ട്രെയിനുകൾ 6 മണിക്കൂർ 35 മിനിറ്റ് സമയമെടുത്താണ് ഈ പാതയിൽ യാത്ര പൂർത്തിയാക്കുന്നത്. ഇതും അരമണിക്കൂറോളം കുറഞ്ഞുകിട്ടും ട്രാക്ക് ബലപ്പെടുത്തുന്നതോടെ. അഹ്മദാബാദ് - മുംബൈയി സെൻട്രൽ വന്ദേഭാരത് (Train No. 22962) രാവിലെ 06:10നാണ് അഹ്മദാബാദിൽ നിന്നെടുക്കുക.





മുംബൈ സെൻട്രലിൽ 11:35ന് എത്തിച്ചേരും. മുംബൈ സെൻട്രലിൽ നിന്നുള്ള വന്ദേ ഭാരത് (Train No. 22961) ഉച്ചതിരിഞ്ഞ് 03:55ന് എടുക്കുകയും രാത്രി 09:25ന് അഹ്മദാബാദിൽ എത്തുകയും ചെയ്യുന്നു. നിലവിലെ ഒരു റൂട്ടിലും 160 കിലോമീറ്റർ വേഗത തുടർച്ചയായി പിടിക്കാൻ വന്ദേ ഭാരതിന് സാധിച്ചിട്ടില്ല. ഭൂരിഭാഗം റൂട്ടുകളിലും പരമാവധി വേഗത 130 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ഏറ്റവും വേഗതയിൽ ഈ ട്രെയിൻ ഓടുന്ന റൂട്ട് ന്യൂഡൽഹി-വാരാണസി റൂട്ടാണ്. ശരാശരി വേഗത മണിക്കൂറിൽ 95 കിലോമീറ്റർ. 




കേരളത്തിലെ വന്ദേ ഭാരത് റൂട്ടിലെ ശരാശരി വേഗത മണിക്കൂറിൽ 75 കിലോമീറ്ററാണ്. റാണി കമലാപതി - ഹസ്രത് നിസാമുദ്ദീൻ റൂട്ടിൽ ചിലയിടങ്ങളിൽ 160 കിലോമീറ്റർ വേഗതയിൽ പോകാൻ വന്ദേ ഭാരതിന് സാധിക്കുന്നുണ്ട്. പക്ഷെ ശരാശരി വേഗത ഈ പാതയിലും കുറവാണ് (92 കിമി).മുംബൈ-ന്യൂഡൽഹി റൂട്ട് 1,384 കിലോമീറ്ററാണ്. ഇതിൽ 694 കിലോമീറ്ററിലും 160 കിലോമീറ്ററിൽ ഓടാൻ കഴിയുന്ന വിധത്തിൽ ട്രാക്ക് ബലപ്പെടുത്തൽ നടന്നു കഴിഞ്ഞു. ജൂൺ 30ഓടെ ബാക്കിയുള്ള ഭാഗത്തിന്റെ പണികൾ തീർക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

Find out more: