സിപിഎമ്മുമായി കൂടുതൽ അടുത്ത് കേരള കോൺഗ്രസ്! കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്. സിപിഐ ജില്ലാ സംസ്ഥാന കമ്മിറ്റികൾ മുഖ്യമന്ത്രിയെ അതിരൂക്ഷവും -നിശിതവുമായ ഭാഷയിൽ വിമർശിക്കുമ്പോഴാണ്, കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയ്ക്ക് പിന്തുണ നൽകി രംഗത്ത് എത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐയുടെ വിവിധ ജില്ലാ കമ്മിറ്റികളുടെ അതിരൂക്ഷമായ വിമർശനത്തിന് വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കേരള കോൺഗ്രസ് എം.ഇത്തരത്തിൽ മുഖ്യമന്ത്രി രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിയിരിക്കുമ്പോഴാണ് കേരള കോൺഗ്രസ് എം പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് രാഷ്ട്രീയ കൗതുകവുമായി മാറിയിട്ടുണ്ട്. 




വ്യക്തിനിഷ്ഠമായ വിമർശനങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഉണ്ടാകുന്നത്. എന്നാൽ, ഇതല്ല വേണ്ടത് സർക്കാരിൻറെ മുൻഗണനകളിൽ മാറ്റം വരുത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും കേരള കോൺഗ്രസ് എം പറയുന്നു. നിലവിൽ സംസ്ഥാനത്തെ മിക്ക സിപിഐ ജില്ലാ കമ്മിറ്റികളും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യോഗം ചേർന്ന് അതിരൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിൽ ഉള്ളത് പോലെ തന്നെ പരാജയത്തിലും മുന്നണിയ്ക്ക് കൂട്ടുത്തരവാദിത്വമാണ് ഉള്ളത്. പരസ്പരമുള്ള പഴിചാരലുകൾക്ക് അപ്പുറം കൂട്ടുത്തരവാദിത്വമാണ് മുന്നണിയ്ക്ക് ഉണ്ടാകേണ്ടത്. തെറ്റുകൾ കണ്ടെത്തി തിരുത്താൻ തയ്യാറാകുകയാണ് വേണ്ടതെന്നും യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തു.




പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനു വേണ്ടിയാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നതിൽ കേരള കോൺഗ്രസ് എം വിയോജിപ്പ് പ്രകടിപ്പിക്കുന്നു. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്. സിപിഐ ജില്ലാ സംസ്ഥാന കമ്മിറ്റികൾ മുഖ്യമന്ത്രിയെ അതിരൂക്ഷവും -നിശിതവുമായ ഭാഷയിൽ വിമർശിക്കുമ്പോഴാണ്, കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയ്ക്ക് പിന്തുണ നൽകി രംഗത്ത് എത്തിയിരിക്കുന്നത്.







നിലവിൽ സംസ്ഥാനത്തെ മിക്ക സിപിഐ ജില്ലാ കമ്മിറ്റികളും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യോഗം ചേർന്ന് അതിരൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിൽ ഉള്ളത് പോലെ തന്നെ പരാജയത്തിലും മുന്നണിയ്ക്ക് കൂട്ടുത്തരവാദിത്വമാണ് ഉള്ളത്. പരസ്പരമുള്ള പഴിചാരലുകൾക്ക് അപ്പുറം കൂട്ടുത്തരവാദിത്വമാണ് മുന്നണിയ്ക്ക് ഉണ്ടാകേണ്ടത്. തെറ്റുകൾ കണ്ടെത്തി തിരുത്താൻ തയ്യാറാകുകയാണ് വേണ്ടതെന്നും യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തു.
പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനു വേണ്ടിയാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്നത്. 

Find out more: