കാത്തിരുന്ന എക്സ്പ്രസ്‍വേ ഉദ്ഘാടനം ഡിസംബറിന് മുൻപേ; 120 കിലോമീറ്റർ വേഗതയിൽ പറപറക്കാൻ നാലുവരിപ്പാത! പാത യാഥാ‍ർഥ്യമാകുന്നതോടെ ബെംഗളൂരൂ - ചെന്നൈ യാത്ര രണ്ടു മണിക്കൂറുകൊണ്ട് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ചെന്നൈ - ബെംഗളൂരു എക്സ്‍പ്രസ്‍വേ ഡിസംബറിന് മുൻപേ പ്രധാനമന്ത്രി നാടിന് സമ‍ർപ്പിക്കുമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം. നിലവിൽ ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്ക് റോഡ് മാ‍ർഗം എത്താൻ അഞ്ചുമുതൽ ആറുമണിക്കൂർ വരെ ആവശ്യമാണ്. ഹൊസൂർ, കൃഷ്ണഗിരി റൂട്ട് വഴിയും, ഓൾഡ് മദ്രാസ് റോഡ് വഴിയും കോലാ‍ർ - വെല്ലൂർ റൂട്ട് വഴിയുമാണ് നിലവിൽ ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമാകുന്നത്. പുതിയ പാത യാഥാർഥ്യമാകുന്നതോടെ ചെന്നൈ - ബെംഗളൂരു ദൂരം 300ൽ നിന്ന് 262 കിലോമീറ്ററായി കുറയും.





ഇതോടെ യാത്രാ സമയം രണ്ട് മണിക്കൂറായും ചുരുങ്ങും.പാതയുടെ 106 കിലോമീറ്ററും കർണാടത്തിലൂടെയാണ്. 85 കിലോമീറ്റർ തമിഴ്നാട്ടിലൂടെയും 71 കിലോമീറ്റർ ആന്ധ്രാ പ്രദേശിലൂടെയുമാണ് കടന്നുപോകുന്നത്. ചെന്നൈ - ബെംഗളൂരു എക്സ്പ്രസ്‍വേയിലെ പരമാവധി വേഗത 120 കിലോമീറ്ററാകും. വേഗത കുറഞ്ഞ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നീ വാഹനങ്ങൾക്ക് പാതയിലേക്ക് പ്രവേശനമില്ല. 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 16,700 കോടി രൂപയാണ് നിർമാണച്ചെലവ്.ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ഹോസ്കോട്ടെയിൽനിന്ന് ആരംഭിക്കുന്ന പാത തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലുള്ള ശ്രീപെരുമ്പത്തൂരിലാണ് അവസാനിക്കുന്നത്.





ക‍ർണാടകത്തിലെ ഹോസ്കോട്ടെ, മാലൂ‍ർ, ആന്ധ്രാപ്രദേശിലെ വി കോട്ട, പലമനീ‍ർ, തമിഴ്നാട്ടിലെ ഗുഡിയാത്തം, ആരക്കോണം, ശ്രീപെരുമ്പത്തൂർ എന്നീ പ്രദേശങ്ങളിലൂടെയാണ് നാലുവരിപ്പാത കടന്നുപോകുന്നത്.നിലവിൽ ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്ക് റോഡ് മാ‍ർഗം എത്താൻ അഞ്ചുമുതൽ ആറുമണിക്കൂർ വരെ ആവശ്യമാണ്. ഹൊസൂർ, കൃഷ്ണഗിരി റൂട്ട് വഴിയും, ഓൾഡ് മദ്രാസ് റോഡ് വഴിയും കോലാ‍ർ - വെല്ലൂർ റൂട്ട് വഴിയുമാണ് നിലവിൽ ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമാകുന്നത്.




 പുതിയ പാത യാഥാർഥ്യമാകുന്നതോടെ ചെന്നൈ - ബെംഗളൂരു ദൂരം 300ൽ നിന്ന് 262 കിലോമീറ്ററായി കുറയും. ഇതോടെ യാത്രാ സമയം രണ്ട് മണിക്കൂറായും ചുരുങ്ങും. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളും ഐടി ഹബ്ബുകളുമായ കർണാടകത്തിലെ ബെംഗളൂരുവിനെയും തമിഴ്നാട്ടിലെ ചെന്നൈയെയും ബന്ധിപ്പിക്കുന്ന ബ്രൗൺഫീൽഡ് ബെംഗളൂരു - ചെന്നൈ എക്സ്‍പ്രസ്‍വേ നാലുവരിപ്പാതയായാണ് നി‍ർമിക്കുന്നത്. 262 കിലോമീറ്റർ നീളുന്ന പാത യാഥാ‍ർഥ്യമാകുന്നതോടെ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും.

Find out more: