വിഴിഞ്ഞം തുറമുഖ പദ്ധതി; യാഥാർഥ്യമാക്കിയ ഗൗതം അദാനിക്ക് അഭിവാദ്യങ്ങൾ പറഞ്ഞ് സന്ദീപ് വാര്യർ! വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയ ഗൗതം അദാനി എന്ന സംരംഭകന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും തിരുവനന്തപുരം വിമാനത്താവളത്തെയും അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്താൻ അദാനിക്ക് കഴിയുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തിയതിന് പിന്നാലെ തുറമുഖത്തിൻ്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനിക്ക് അഭിവാദ്യങ്ങളുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ. രാജ്യം മുന്നേറാൻ സ്വകാര്യ മുതൽ മുടക്ക് വേണം. വൈകിയെങ്കിലും കേരളമത് തിരിച്ചറിയട്ടെ. ഇനിയെങ്കിലും രാഹുൽ ഗാന്ധിയും ഇണ്ടി മുന്നണിക്കാരും ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും അദാനി ആക്ഷേപവുമായി വരരുത്.




ഉമ്മൻ ചാണ്ടി മുതൽ വിഎസ്‌ അച്യുതാനന്ദനും പിണറായി വിജയനും ഒക്കെ അദാനിയോടൊപ്പം കച്ചവടത്തിൽ ഏർപ്പെട്ടവരാണ്. രാജ്യത്ത് നൂറുകണക്കിന് അദാനിമാരും അംബാനിമാരും യൂസഫലിമാരും ഇനിയും സൃഷ്ടിക്കപ്പെടട്ടെ. രാജ്യം മുന്നേറട്ടെ" - സന്ദീപ് വാര്യർ കുറിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചരക്ക് കണ്ടെയ്‌നറുകളുമായി സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് എത്തി. തീരത്തെത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ കപ്പലായ സാൻ ഫെർണാണ്ടോയ്ക്ക് 8000 മുതൽ 9000 ടിഇയു വരെ ശേഷിയുണ്ട്. മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂൺ 22ന് ചൈനയിലെ ഹോങ്കോങ്ങിൽനിന്ന് പുറപ്പെട്ട് ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തിച്ചേർന്നത്. കപ്പലിൽനിന്ന് 1930 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കും.





വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി കപ്പലിന് സ്വീകരണം നൽകും. "വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയ ഗൗതം അദാനി എന്ന സംരംഭകന് അഭിവാദ്യങ്ങൾ. തിരുവനന്തപുരം എയർപോർട്ടിനെയും അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്താൻ അദാനിക്ക് കഴിയും. അദാനിയെപ്പോലെ അംബാനിയെപ്പോലെ ടാറ്റയെപ്പോലെ യൂസഫലിയെപ്പോലെ സ്വകാര്യ സംരംഭകർക്ക് വേണ്ട സൗകര്യങ്ങളും പ്രോത്സാഹനവും നൽകുക എന്നതാണ് ഒരു സർക്കാരിന്റെ ചുമതല. അതിൽ ചില കോർപ്പറേറ്റുകൾ മാത്രം നല്ലത് ചിലത് മോശം എന്ന നിലപാട് ശരിയല്ല.




വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തിയതിന് പിന്നാലെ തുറമുഖത്തിൻ്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനിക്ക് അഭിവാദ്യങ്ങളുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയ ഗൗതം അദാനി എന്ന സംരംഭകന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും തിരുവനന്തപുരം വിമാനത്താവളത്തെയും അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്താൻ അദാനിക്ക് കഴിയുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Find out more: