ആനന്ത് - രാധിക വിവാഹം: മെനുവിൽ പാനിപ്പൂരി മുതൽ സമൂസവരെ! മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും ഇളയ മകൻ ആനന്ദും രാധിക മെർച്ചൻ്റും തമ്മിലുള്ള വിവാഹം ഉത്സവമാക്കുകയാണ് കുടുംബം.രാജ്യം മുഴുവൻ ഒരു കല്യാണ ലഹരിയിലാണ്, ഒരു പക്ഷെ ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷമാണ് മുംബൈയിൽ നടക്കുന്നത്.ബനാറസിലെ പ്രശസ്തമായ 'കാശി ചാട്ട് ഭണ്ഡാർ' എന്ന ഭക്ഷണശാലയാണ് രുചി വൈവിധ്യങ്ങൾ കല്യാണ പന്തലിൽ വിളമ്പുന്നത്. നിത അംബാനി മുൻപ് കടയിലെത്തി ചില ലഘുഭക്ഷണങ്ങൾ ആസ്വദിച്ചിരുന്നുവെന്ന് റെസ്റ്റോറൻ്റ് ഉടമ രാകേഷ് കേസരി വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ നിത അംബാനി വാരണാസി സന്ദർശിച്ചിരുന്നു.




മുകേഷ് അംബാനിക്ക് പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡുകളാണ് കൂടുതലായും മെനുവിൽ ഇടം പിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ടിക്കി, തക്കാളി ചാട്ട്, ചന കച്ചോരി, പാലക് ചാട്ട്, കുൽഫി തുടങ്ങിയ ചില വിഭവങ്ങളും അതിഥികൾക്കായി വിളമ്പും. ചടങ്ങിൽ കാശി ചാട്ട് ഭണ്ഡാർ വിളമ്പുന്ന വിഭവങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവന്നു. ടമാറ്റർ ചാറ്റ്, പാനിപ്പൂരി, ദാഹി ഭല്ല, പ്ലെയിൻ സോഹൽ, കുൽഫി ഫലൂദ, ഭല്ല പാപ്ഡി, മിക്സ് ചാറ്റ്, ദാഹി പുരി, ചുര മാറ്റർ, പാപ്ഡി ചാട്ട്, സമൂസ, ഗുലാബ് ജാമുൻ, പാലക് ചാട്ട്, ടിക്കി, ചന കച്ചോരി എന്നീ വിഭവങ്ങളാണ് കാശി ചാട്ട് ഭണ്ഡാർ വിളമ്പുന്നത്.ജൂൺ 24ന് നിത അംബാനി ചാട്ട് ഭണ്ഡാരിൽ എത്തിയിരുന്നു. ടിക്കി ചാട്ടും തക്കാളി ചാട്ടും പാലക് ചാട്ടും കുൽഫി ഫലൂദയുമാണ് അവർ കഴിച്ചത്. 




ഭക്ഷണം അവർക്ക് ഇഷ്ടമാകുകയും ചെയ്തു. നിത അംബാനിക്ക് ഭക്ഷണം വിളമ്പാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കാശി ചാട്ട് ഭണ്ഡാർ റെസ്റ്റോറൻ്റ് ഉടമ രാകേഷ് കേസരി പറഞ്ഞിരുന്നു.മുംബൈ ബികെസിയിലെ ജിയോ വേൾഡ് സെൻ്ററിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത് വ്യവസായ പ്രമുഖരും സിനിമ - കായിക മേഖലയിലുള്ള പ്രശസ്തരുമാണ്. ചടങ്ങ് കൊഴുപ്പിക്കാൻ പാട്ടും നൃത്തവും ഉൾപ്പെടെയുള്ള പരിപാടികൾ ഒന്നിന് പുറകെ ഒന്നായി തുടരുമ്പോഴും ആരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണങ്ങളാണ് ശ്രദ്ധേയമാകുന്നത്. മെനുവിൽ പ്രശസ്തമായ വാരണാസി തക്കാളി ചാറ്റ് മുതൽ സമൂസ വരെയുള്ള വിഭവങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.നിത അംബാനി മുൻപ് കടയിലെത്തി ചില ലഘുഭക്ഷണങ്ങൾ ആസ്വദിച്ചിരുന്നുവെന്ന് റെസ്റ്റോറൻ്റ് ഉടമ രാകേഷ് കേസരി വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.





 പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ നിത അംബാനി വാരണാസി സന്ദർശിച്ചിരുന്നു. ജൂൺ 24ന് നിത അംബാനി ചാട്ട് ഭണ്ഡാരിൽ എത്തിയിരുന്നു. ടിക്കി ചാട്ടും തക്കാളി ചാട്ടും പാലക് ചാട്ടും കുൽഫി ഫലൂദയുമാണ് അവർ കഴിച്ചത്. ഭക്ഷണം അവർക്ക് ഇഷ്ടമാകുകയും ചെയ്തു. നിത അംബാനിക്ക് ഭക്ഷണം വിളമ്പാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കാശി ചാട്ട് ഭണ്ഡാർ റെസ്റ്റോറൻ്റ് ഉടമ രാകേഷ് കേസരി പറഞ്ഞിരുന്നു.മുംബൈ ബികെസിയിലെ ജിയോ വേൾഡ് സെൻ്ററിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത് വ്യവസായ പ്രമുഖരും സിനിമ - കായിക മേഖലയിലുള്ള പ്രശസ്തരുമാണ്. ചടങ്ങ് കൊഴുപ്പിക്കാൻ പാട്ടും നൃത്തവും ഉൾപ്പെടെയുള്ള പരിപാടികൾ ഒന്നിന് പുറകെ ഒന്നായി തുടരുമ്പോഴും ആരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണങ്ങളാണ് ശ്രദ്ധേയമാകുന്നത്.


Find out more: