അംബാനി കുടുംബത്തിന്റെ രണ്ടാം ദിനത്തിൽ ആശിര്വാദഹ്മ് നൽകി പ്രധാന മന്ത്രി നരേന്ദ്ര മോദി! ശനിയാഴ്ച വൈകിട്ട് മുംബൈ ജിയോ വേൾഡ് സെൻ്ററിൽ നടന്ന 'ശുഭ ആശിർവാദ്' ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാനമന്ത്രി ചടങ്ങിലേക്ക് എത്തുന്നതും മുകേഷ് അംബാനി സ്വീകരിക്കുന്നതും നവദമ്പതിമാരുമായി സംസാരിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. വിവാഹിതരായ ആനന്ദ് അംബാനിയെയും രാധിക മെർചൻ്റിനെയും ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, കൗശികി ചക്രവർത്തി, സോനു നിഗം, ഹരിഹരൻ തുടങ്ങിയവർ ആലപിച്ച ഭജൻ, നീലാദ്രി കുമാർ, രാഹുൽ ശർമ്മ, രാജേഷ് വൈദ്യ, ശ്രീധർ പാർഥസാരഥി എന്നിവരുടെ ശാസ്ത്രീയ സംഗീതം തുടങ്ങിയ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും, കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ദ്വിഗ് വിജയ് സിങും ഭാര്യയും, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ, ദ്വാരകാ പീഠം ശങ്കരാചാര്യർ സദാനന്ദ സരസ്വതി, ജ്യോതിർമഠം ശങ്കരാചാര്യർ അവിമുകുന്ദേഷ്‍വാരാനന്ദ്, ജഗദ്ഗുരു രാമഭദ്രാചാര്യ, അമേരിക്കൻ ടെലിവിഷൻ താരവും നടിയുമായ കിം കർദാഷിയാൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, മകൾ ആരാദ്യ ബച്ചൻ, ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി, സഞ്ജയ് ദത്ത്, സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, അർജുൻ കപൂർ, മാധുരി ദീക്ഷിത്, ഹേമ മാലിനി, അനന്യ പാണ്ഡെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, കൗശികി ചക്രവർത്തി, സോനു നിഗം, ഹരിഹരൻ തുടങ്ങിയവർ ആലപിച്ച ഭജൻ, നീലാദ്രി കുമാർ, രാഹുൽ ശർമ്മ, രാജേഷ് വൈദ്യ, ശ്രീധർ പാർഥസാരഥി എന്നിവരുടെ ശാസ്ത്രീയ സംഗീതം തുടങ്ങിയ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.വെള്ളിയാഴ്ച മുംബൈയിലെ ജിയോ വേൾഡ് കൺസെൻ്ററിൽ നടന്ന ചടങ്ങിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി - നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയും വ്യവസായി വീരേൻ മെർചൻ്റ് - ഷൈല വീരേൻ മെർചൻ്റ് ദമ്പതികളുടെ മകൾ രാധിക മെർചൻ്റും വിവാഹിതരായത്. വിവാഹ ശേഷമുള്ള 'ശുഭ ആശിർവാദ്' എന്ന ചടങ്ങാണ് ഇന്ന് നടക്കുന്നത്. 'മംഗള ഉത്സവ്' എന്ന റിസപ്ഷൻ ഞായറാഴ്ച നടക്കും.
Find out more: