ദുരന്തം ഉണ്ടാകാമെന്ന് നേരത്തെ കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്ന കേന്ദ്രം സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകും എന്നതിനാൽ ഒമ്പത് എൻഡിആർഎഫ് (നാഷണൽ ഡിസാസ്റ്റർ മാനേജ്മൻറ് ഫോഴ്സ്) ടീമുകളെ കേരളത്തിലേക്ക് അയച്ചിരുന്നു. എന്നാൽ കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. ഇതിൽ വാസ്തവമുണ്ടെങ്കിൽ എത്ര വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
കേന്ദ്രത്തിന് തന്നെ ഈ വിഷയത്തിൽ ഇടപെടാനും കൂടുതൽ ജാഗ്രതാ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകാനുമാകുമായിരുന്നു എന്നിരിക്കെ ഈ ദുരന്തമുഖത്ത് നമ്മൾ ആരെയാണ് പഴിക്കേണ്ടത്? സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷിക്കുന്നവർ മൂകസാക്ഷികൾ ആകുമ്പോൾ ആരാണ് ഈ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക? വരും വർഷങ്ങളിലും ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാം. മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉണ്ടാകാം. എന്നാൽ ഇത്രയധികം ജീവനുകൾ ഇനിയൊരിക്കലും മണ്ണിനടിയിൽ കൊഴിഞ്ഞ് വീഴാതിരിക്കാൻ സംസ്ഥാനത്തിന് ജാഗ്രത വേണം. അതുപോലെ തന്നെ വെള്ളപ്പൊക്കം മൂലമുള്ള ആളപായങ്ങൾ കുറക്കാനും മഴക്കാലത്ത് നടപടികൾ വേണ്ടേ?പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴിയുന്ന സംവിധാനങ്ങൾ ഇപ്പോൾ രാജ്യത്തുണ്ട്. ഇതിന് കഴിയുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ രണ്ട് കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വേണ്ട എല്ലാ സഹായയങ്ങളും നൽകുന്നുണ്ടെന്നുമാണ് വിശദീകരണം. കരസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.