ഒരു ചെറിയ വീഡിയോ കോൾ ആയാലും മതി; എന്റെ മോളുടെ മനസ്സിലും ആ വേദനയുണ്ട് എന്ന് നടി ശ്വേത മേനോൻ! എന്റെ പരിപാടികൾ അവരും കാണാറൊക്കെയുണ്ട്. രണ്ടുപേരും ജീവിതത്തിൽ തരുന്ന പിന്തുണ പറഞ്ഞറിയിക്കാൻ ആകില്ലെന്നും ശ്വേത പലവട്ടം പറഞ്ഞിട്ടുണ്ട്. താൻ കൂടെ ഇല്ലാത്തപ്പോൾ മകൾക്ക് തന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ട് എന്ന് പറയുകയാണ് ഇപ്പോൾ താരം. റിയാലിറ്റി ഷോ ജഡ്ജായി എത്തിയപ്പോൾ ആണ് ശ്വേത മനസ്സ് തുറന്നത്. മകളുടെ വേദനയെക്കുറിച്ചും മത്സരാര്ഥിയോടായി ശ്വേത പറയുന്നു. ഞാൻ ഒരു വർക്കിങ് അമ്മയാണ്. ആ സ്റേഷനിൽ പോലും മിക്കപോഴും ഞാൻ കാണാറില്ല. ഔട്ട് ഓഫ് സ്റ്റേഷൻ ആണല്ലോ. ഒരുപാട് നന്ദി എനിക്ക് പറയാൻ ഉള്ളത് മോളോടാണ്. മോൾക്ക് ആണെങ്കിൽ ഞാൻ എപ്പോഴും അടുത്തുവേണം എന്നാണ്. എന്നാൽ എനിക്ക് അത്രയും സമയം ഒപ്പം നിൽക്കാനും ആകില്ല. ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാറുണ്ട്.





 ഒരിക്കലും അമ്മ നിന്നിൽ നിന്നും അകന്നുപോകില്ല ഒപ്പം തന്നെയുണ്ട് എന്ന് പറഞ്ഞാലും അവൾക്ക് ഒരുപാട് എന്നെ മിസ്സ് ചെയ്യാറുണ്ട്. ടെലിവിഷൻ പരിപാടികളിലും, സിനിമാ അഭിനയത്തിലും ഏറെ സജീവമാണ് ശ്വേത മേനോൻ. . ഏതൊരു ഷോയിൽ എത്തിയാലും മകളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ശ്വേത വാചാലയാകാറുണ്ട്. രണ്ടാളും സുഖമായിരിക്കുന്നു. ആദ്യത്തെ ഒരു നാല് വയസ്സുവരെ മോൾ തന്റെ കൂടെ തന്നെ ഉണ്ടായിരുന്നു എന്നാണ് ശ്വേത പറയുന്നത്. എക്സ്പോസ് ചെയ്തിരുന്നില്ല എന്ന് മാത്രം. അവൾ കുറച്ചുകൂടി അക്കാദമിക് ലെവലിൽ നിക്കുന്ന ആളായോണ്ട് ഷൂട്ടിങ് സെറ്റിലേക്ക് ഒന്നും വരാൻ താത്പര്യം ഉണ്ടായിരുന്നില്ല. ഒരു നാലുവയസ്സ് വരെ എന്റെ കൂടെ ഉണ്ടായിരുന്നു. ഷൂട്ടിങ് സെറ്റിൽ ഇല്ലായിരുന്നുവെങ്കിലും ഹോട്ടലിൽ എങ്കിലും അവൾ ഉണ്ടാകുമായിരുന്നു. പിന്നെ ഭർത്താവിന്റെ സപ്പോർട്ട് വളരെ വലുതാണ്. പുള്ളി പുള്ളിയുടെ ജോലി രാജിവച്ചു.




 അത്രയും നല്ല അച്ഛനാണ് ശ്രീ. ഇപ്പോൾ ഹോം ഹസ്ബൻഡ് ആൻഡ് ഹോം ഫാദർ ആയിട്ടാണ് അദ്ദേഹം നിലനിൽക്കുന്നത്. അത് മൂപ്പർ എടുത്ത തീരുമാനം ആണ്. നമ്മൾ ഒരുമിച്ചെടുത്ത തീരുമാനം തന്നെ ആയിരുന്നു ഭാവി എങ്ങനെ എന്ന്- ശ്വേത പറഞ്ഞു. അവളുടെ ഈ പ്രായത്തിൽ എനിക്കൊന്നും ഇതിന്റെ കാൽ ശതമാനം പോലും പക്വത ഉണ്ടായിരുന്നില്ല. ഇവർക്ക് എവിടുന്നാണ് ഈ എനർജി കിട്ടുന്നത് എന്ന് എനിക്ക് അറിയില്ല. 'അമ്മ എന്നെ കണ്ടില്ലേങ്കിലും കുഴപ്പം ഇല്ലമ്മ ഒരു ചെറിയ വീഡിയോ കോൾ മതി എനിക്ക്", എന്ന എ വാചകം ഉണ്ടല്ലോ. അതാണ് എനിക്ക് ഏറ്റവും കൂടുതൽ മനസ്സിനെ സ്പർശിച്ചത്. ഇതിൽ കൂടുതൽ എന്തുവേണം ദീപ ഒരു 'അമ്മ എന്ന നിലയിൽ കിട്ടാൻ. മത്സരാർത്ഥയോടായി ശ്വേത ചോദിക്കുന്നു.




 എന്റെ മോളുടെ മനസ്സിൽ എവിടെയൊക്കെയോ വേദന ഉണ്ട് എന്ന് എനിക്ക് നന്നായി അറിയാം. എന്റെ അച്ഛൻ പോയ സമയത്ത് എന്റെ മോൾ എന്നോട് പാഞ്ഞ ഒരു വാചകം ഉണ്ട്. അമ്മ മുത്തച്ഛൻ എവിടെയും പോയിട്ടല്ല, അദ്ദേഹം എന്റെ ഹൃദയത്തിൽ ജീവിക്കും എന്ന്. ഞാൻ മുത്തച്ഛൻ ആണ് എന്ന് പറഞ്ഞപ്പോൾ ആറു വയസ്സാണ് അന്ന് അവൾക്ക് പ്രായം. അത് കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞുപോയി. എവിടുന്നാണ് ഇവൾക്ക് ഇതൊക്കെ അറിവ് കിട്ടുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്.

Find out more: