18.88 കോടി രൂപ മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസായി നൽകി! മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ കുട്ടികൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്താൻ സർക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഈ കാഴ്ചപ്പാട് മുൻനിർത്തിയാണ് മത്സ്യത്തൊഴിലാളി മേഖലയിൽ വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്.കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലൂടെ മത്സ്യത്തൊഴിലാളികൾക്കായി 16 ക്ഷേമ പദ്ധതികളും അനുബന്ധത്തൊഴിലാളികൾക്കായി 10 ക്ഷേമപദ്ധതികളും രണ്ട് പ്രത്യേക പദ്ധതികളുമാണ് നടപ്പാക്കുന്നത്. 60,747 പേർക്കാണ് ബോർഡിലൂടെ പെൻഷൻ നൽകുന്നതെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിപി ചിത്തരഞ്ജൻ എംഎൽഎ. അധ്യക്ഷനായി. കായിക പ്രോത്സാഹന അവാർഡ് വിതരണ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു.
തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ ഇൻഷുറൻസ് അദാലത്തിൽ 201 പരാതികൾ പരിഗണിക്കാനായി. ഇവയിൽ 167 എണ്ണത്തിന് 15.83 കോടി രൂപ ആനുകൂല്യം നൽകി.മത്സ്യതൊഴിലാളികൾക്ക് ഏറെ പ്രയോജനപ്രപദമായ പദ്ധതിയായ ഗ്രൂപ് ഇൻഷുറൻസിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിൽ 188 ഗുണഭോക്താക്കൾക്കായി 18.88 കോടി രൂപ വിതരണം ചെയ്തു. ഇൻഷുറൻസ് പ്രീമിയമായി പ്രത്യേക തുക ഈടാക്കുന്നില്ല. സർക്കാരിന്റെ ഇടപെടലിലൂടെ ഇൻഷുറൻസ് പ്രീമിയം തുകയിൽ കുറവ് വരുത്തുന്നതിന് സാധിച്ചുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മികച്ച വിദ്യാഭ്യാസം നേടാനുള്ള ഭൗതിക, സാമ്പത്തിക സഹായങ്ങൾ നൽകി മത്സ്യത്തൊഴിലാളി സമൂഹത്തിലെ പുതുതലമുറയെ ഉയർത്തുകയാണ് സർക്കാർ ചെയ്തുവരുന്നത്.
വിദ്യാഭ്യാസ - കായിക പ്രോത്സാഹനങ്ങൾ അതിലൊന്നുമാത്രമാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളി അനുബന്ധ കുടുംബങ്ങളിലെ 496 വിദ്യാർഥികൾക്കായി 22.59 ലക്ഷം രൂപയാണ് പ്രോത്സാഹന അവാർഡായി നൽകുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്താൻ സർക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഈ കാഴ്ചപ്പാട് മുൻനിർത്തിയാണ് മത്സ്യത്തൊഴിലാളി മേഖലയിൽ വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ കുട്ടികൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യബോർഡ് ഇൻഫർമേഷൻ ഗൈഡ് പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
2023 - 2024 വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും കായിക മത്സരങ്ങളിൽ ദേശീയ, സംസ്ഥാനതലങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയവർക്കുമുളള പ്രോത്സാഹന അവാർഡുകൾ മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ ഇൻഷുറൻസ് അദാലത്തിൽ 201 പരാതികൾ പരിഗണിക്കാനായി. ഇവയിൽ 167 എണ്ണത്തിന് 15.83 കോടി രൂപ ആനുകൂല്യം നൽകി. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലൂടെ മത്സ്യത്തൊഴിലാളികൾക്കായി 16 ക്ഷേമ പദ്ധതികളും അനുബന്ധത്തൊഴിലാളികൾക്കായി 10 ക്ഷേമപദ്ധതികളും രണ്ട് പ്രത്യേക പദ്ധതികളുമാണ് നടപ്പാക്കുന്നത്. 60,747 പേർക്കാണ് ബോർഡിലൂടെ പെൻഷൻ നൽകുന്നതെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിപി ചിത്തരഞ്ജൻ എംഎൽഎ. അധ്യക്ഷനായി. കായിക പ്രോത്സാഹന അവാർഡ് വിതരണ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു.
Find out more: