ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണം; വിഡി സതീശൻ! റിപ്പോർട്ട് പുറത്ത് വിടരുതെന്ന് കത്തിലില്ലെന്ന് പറഞ്ഞ അദ്ദേഹം കത്തിൻറെ പകർപ്പ് പുറത്തുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. പച്ചക്കള്ളം പറഞ്ഞാണ് മുഖ്യമന്ത്രി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു.ഹേമ കമ്മിറ്റി നൽകിയ കത്തിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോക്‌സോ നിയമം സെക്ഷൻ 21 പ്രകാരം കുറ്റകൃത്യങ്ങൾ ഒളിച്ചു വച്ചയ്ക്കുന്നതും കുറ്റകരമാണ്. കുറ്റം ചെയ്തിരിക്കുന്നുവെന്ന് അറിഞ്ഞ ആൾ അത് മറച്ചുവയ്ക്കുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്താൽ അതൊരു ക്രിമിനൽ കുറ്റമാണ്. റിപ്പോർട്ടും അതിനൊപ്പമുള്ള മൊഴികളും പെൻഡ്രൈവുകളും വാട്‌സാപ് മെസേജുകളും ഉൾപ്പെടെയുള്ള തെളിവുകളാണ് നാലര വർഷമായി കയ്യിൽ ഇരുന്നിട്ടാണ് ഒരു അന്വേഷണത്തിന് പോലും സർക്കാർ തയാറാകാത്തത്.
എന്നിട്ടാണ് ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് പറയുന്നത്.
ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്നതാണ് സുപ്രീം കോടതി മാർഗനിർദ്ദേശം. ഇരകളുടെ പേര് ഒരിക്കലും വെളിപ്പെടുത്താറില്ല. ഇരകളുടെയോ ബന്ധുക്കളുടെയോ പേരു വിവരങ്ങൾ പുറത്തു പറയുന്നതിന് പകരമായാണ് ഇരകളെ നിർഭയ എന്ന് വിളിക്കുന്നത്. ഇതൊന്നും പുതിയ കാര്യമല്ല. ഇതൊന്നും റിപ്പോർട്ടിൻ മേൽ നടപടി എടുക്കാനുള്ള തടസവുമല്ല. പോക്‌സോ നിയമ പ്രകാരം വരെ കേസെടുക്കേണ്ട സംഭവങ്ങൾ റിപ്പോർട്ടിലുണ്ട്.ഒരു കാരണവശാലും റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല.
അവർ നൽകിയ കത്ത് ഒരിക്കലും പുറത്തു വരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോർട്ട് പുറത്തു വിടരുതെന്നല്ല, പുറത്ത് വിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ലൈംഗിക ചൂഷണവും മയക്കുമരുന്നിൻറെ ഉപയോഗവും ഭയപ്പെടുത്തലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടും അന്വേഷിക്കില്ലെന്ന സർക്കാർ നിലപാടിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് പോകും. അന്വേഷിക്കില്ല എന്ന് പറയുന്ന മുഖ്യമന്ത്രിയാണ് വേട്ടക്കാർക്കെതിരെ പേരാടുമെന്നും കോൺക്ലേവ് നടത്തുമെന്നും പറയുന്നത്. വേട്ടക്കാർക്കൊപ്പം നിന്ന് സർക്കാർ ഇരകളെ ആക്രമിക്കുകയാണ്. റിപ്പോർട്ടിൻ മേൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം.
ഹേമ കമ്മിഷൻ എഴുതിയ കത്തിനെ കുറിച്ച് തെറ്റായി പറഞ്ഞതിലും മുഖ്യമന്ത്രി മാപ്പ് പറയണം. കത്ത് പുറത്തു വരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി നുണ പറഞ്ഞത്. വേട്ടക്കാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി നുണ പറയുന്നത്. റിപ്പോർട്ടിലെ വെളിപ്പെടുത്താത്ത ഭാഗങ്ങൾ വായിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത് ആരെ കബളിപ്പിക്കാനാണ്. പക്ഷെ മുൻ മന്ത്രി എകെ ബാലൻ റിപ്പോർട്ട് വായിച്ചിട്ടില്ലെന്നു പറഞ്ഞിട്ടില്ല. കൊവിഡ് ആയതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ലെന്നാണ് എകെ ബാലൻ പറഞ്ഞത്. അപ്പോൾ കൊവിഡ് കാലത്ത് നടന്ന ലൈംഗിക ചൂഷണങ്ങളിലൊന്നും നടപടി എടുത്തിട്ടില്ലേ? 2019 ലാണ് റിപ്പോർട്ട് നൽകിയതെന്ന് മറക്കരുത്. പോലീസിന് റിപ്പോർട്ട് ചെയ്യാത്ത മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നടപടി ക്രിമിനൽ കുറ്റമാണ്.
Find out more: