കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതിയുമായി മോദി സർക്കാർ!  യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) എന്ന പുതിയ പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രയോജനപ്രദമാകുമെന്ന് കേന്ദ്ര വാർത്താ വിതരണ, റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2025 ഏപ്രിൽ ഒന്നുമുതൽ യുപിഎസ് പ്രാബല്യത്തിൽ വരും. കേന്ദ്രസർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ.  എൻപിഎസിനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള കേന്ദ്രസർക്കാർ നടപടി ശ്രദ്ധേയമാണ്.





കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ലക്ഷ്യമിട്ടാണ് യുപിഎസ് നടപ്പാക്കുന്നതെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിശദീകരണം. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്) മുഖേനയാണ് പെൻഷൻ വിതരണം നടത്തുന്നത്. യൂണിഫൈഡ് പെൻഷൻ സ്കീം കൂടി നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഏത് പെൻഷൻ പദ്ധതി വേണമെന്ന് ജീവനക്കാർക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. എൻപിഎസ് ഗുണഭോക്താക്കൾക്ക് യുപിഎസിലേക്ക് മാറാനുള്ള അവസരവും കേന്ദ്രസർക്കാർ നൽകും. അതേസമയം സംസ്ഥാന സർക്കാരുകൾക്കും യുപിഎസിലേക്ക് മാറാൻ അവസരമുണ്ട്. സംസ്ഥാന സർക്കാരുകൾ കൂടി യുപിഎസ് നടപ്പാക്കിയാൽ ഗുണഭോക്താക്കളുടെ എണ്ണം 90 ലക്ഷത്തിന് അടുത്തേക്ക് ഉയരും.




യൂണിഫൈഡ് പെൻഷൻ സ്കീം: പ്രത്യേകതകൾ
സർവീസിൽ കുറഞ്ഞത് 25 വർഷം പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ.
ഗുണഭോക്താവിന് മരണം സംഭവിച്ചാൽ ആ സമയത്തുള്ള പെൻഷൻ്റെ 60 ശതമാനം പെൻഷൻ കുടുംബത്തിന് ലഭിക്കും.
കുറഞ്ഞത് 10 വർഷത്തെ സർവീസിന് ശേഷം സർക്കാർ ജീവനക്കാർ വിരമിച്ചാൽ പ്രതിമാസം 10,000 രൂപ.
പെൻഷനിലെ കേന്ദ്രസർക്കാർ വിഹിതം 18 ശതമാനമായി ഉയർത്തും.





(നിലവിൽ 10 ശതമാനം ജീവനക്കാരൻ്റെ വിഹിതവും 14 ശതമാനം കേന്ദ്രസർക്കാർ വിഹിതവുമാണ്). എൻപിഎസിനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള കേന്ദ്രസർക്കാർ നടപടി ശ്രദ്ധേയമാണ്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ലക്ഷ്യമിട്ടാണ് യുപിഎസ് നടപ്പാക്കുന്നതെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിശദീകരണം.

Find out more: