മോദി സെലൻസ്കിക്ക് നൽകിയ BHISHM ക്യൂബ് എന്താണ്? യുക്രൈൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി പ്രസിഡൻ്റ് വോളോഡിമർ സെലൻസ്കിക്ക് നാല് BHISHM (ഭാരത് ഹെൽത്ത് ഇനിഷ്യേറ്റിവ് ഫോർ സഹയേഗ് ഹിത & മൈത്രി) ക്യൂബുകൾ സമ്മാനിച്ചു. മാനുഷിക സഹായത്തിന് സെലൻസ്കി മോദിയോട് നന്ദി പറഞ്ഞു. പരിക്കേറ്റവരെ വേഗത്തിൽ ചികിത്സിക്കാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ക്യൂബുകൾ സഹായിക്കും.റഷ്യൻ അധിനിവേശത്തിൽ വലഞ്ഞ യുക്രൈന് കൈത്താങ്ങായി ഇന്ത്യ. യുക്രൈൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം യുക്രൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുമായി മോദി കീവിൽ കൂടിക്കാഴ്ച നടത്തി. മേരിൻസ്കി കൊട്ടാരത്തിലെത്തിയ മോദിയെ സെലൻസ്കി സ്വീകരിച്ചു. ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങളുടെ സമഗ്രത ചർച്ചചെയ്യുകയും പരസ്പരതാൽപര്യമുള്ള പ്രാദേശിക - ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.





 യോഗത്തിനുശേഷം സംയുക്ത പ്രസ്താവനയും നേതാക്കൾ പുറത്തിറക്കി.ആഘാതം, രക്തസ്രാവം, പൊള്ളൽ, ഒടിവുകൾ മുതലായ അടിയന്തര സാഹചര്യങ്ങളിൽ വൈവിധ്യമാർന്ന 200 ഓളം കേസുകൾ കൈകാര്യം ചെയ്യാൻ ക്യൂബിന് ശേഷിയുണ്ട്. പരിമിതമായ അളവിൽ സ്വയം വൈദ്യുതിയും ഓക്സിജനും ഉൽപാദിപ്പിക്കാനും ഇതിന് കഴിയും. ക്യൂബ് പ്രവർത്തിപ്പിക്കുന്നതിന് യുക്രൈൻ സംഘത്തിനു പ്രാഥമിക പരിശീലനം നൽകാൻ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.നാല് കരാറുകളിൽ ഒപ്പുവെക്കുന്നതിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. കാർഷിക - ഭക്ഷ്യ വ്യവസായ മേഖലയിലെ സഹകരണത്തിനുള്ള കരാർ, മെഡിക്കൽ ഉൽപന്ന നിയന്ത്രണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം, ഉയർന്ന സ്വാധീനം ചെലുത്തുന്ന സാമൂഹ്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ മാനുഷിക ധനസഹായം സംബന്ധിച്ച ധാരണാപത്രം, 2024 - 2028 വർഷങ്ങളിലേക്കുള്ള സാംസ്കാരിക സഹകരണത്തിനുള്ള പരിപാടി എന്നിവയാണ് അവ.




പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുമായി മോദി കീവിൽ കൂടിക്കാഴ്ച നടത്തി. മേരിൻസ്കി കൊട്ടാരത്തിലെത്തിയ മോദിയെ സെലൻസ്കി സ്വീകരിച്ചു. ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങളുടെ സമഗ്രത ചർച്ചചെയ്യുകയും പരസ്പരതാൽപര്യമുള്ള പ്രാദേശിക - ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. യോഗത്തിനുശേഷം സംയുക്ത പ്രസ്താവനയും നേതാക്കൾ പുറത്തിറക്കി.പരിമിതമായ അളവിൽ സ്വയം വൈദ്യുതിയും ഓക്സിജനും ഉൽപാദിപ്പിക്കാനും ഇതിന് കഴിയും. ക്യൂബ് പ്രവർത്തിപ്പിക്കുന്നതിന് യുക്രൈൻ സംഘത്തിനു പ്രാഥമിക പരിശീലനം നൽകാൻ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Find out more: