അഭയം നൽകിയത് ഉഭയബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ്! ഇന്ത്യയിൽ ഹസീന ദീർഘകാലം താമസിച്ചാലും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കാൻ പോകുന്നില്ലെന്ന് ഇടക്കാല സർക്കാർ പറഞ്ഞു. ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് എംഡി തൗഹീദ് ഹുസ്സൈനാണ് ഇക്കാര്യം പറഞ്ഞത്. യുകെ അടക്കമുള്ള രാജ്യങ്ങൾ ഷെയ്ഖ് ഹസീനയെ സ്വീകരിക്കാൻ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിന്റെ ഈ പ്രതികരണം. ഹസീനയ്ക്ക് ആശ്വാസം പകരുന്ന നിലപാടാണിത്. ഇന്ത്യയിൽ അൽപ്പ സമയം കഴിയാനുള്ള അനുമതിയാണ് ഷെയ്ഖ് ഹസീന ചോദിച്ചിരുന്നത്. പെട്ടെന്നു തന്നെ യുകെയിലേക്ക് ഉടനെ കടക്കാനാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ഇത്. എന്നാൽ യുകെ വിഷയത്തിൽ ഉത്സാഹം കാണിക്കുന്നില്ല. 




ഹസീനയുടെ ബന്ധുവായ തുലിപ് സിദ്ധിഖ് യുകെയിൽ ലേബർ എംപിയാണ്. പക്ഷെ ഹസീനയുടെ അപേക്ഷ യുകെ ഭരണകൂടത്തെക്കൊണ്ട് അംഗീകരിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയ ഇന്ത്യയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. യുഎസ്സിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് താൻ പുറത്താക്കപ്പെട്ടത് എന്നാണ് ഹസീനയുടെ നിലപാട്. ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് അവർ ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ കത്തിലാണ് യുഎസ്സിനെതിരെ ആരോപണം ഉന്നയിച്ചത്. സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം യുഎസിന് കൈമാറാൻ താൻ തയ്യാറാകാഞ്ഞതാണ് കാരണം. 




ബംഗാൾ ഉൾക്കടലിൽ അവരുടെ അപ്രമാദിത്വം തുടരാൻ താൻ അനുവദിച്ചിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാൻ സാധിക്കുമായിരുന്നു എന്ന് ഹസീന ആരോപിച്ചിരുന്നു. അതെസമയം ഹസീനയ്ക്കെതിരായ നിലപാട് ശക്തമാക്കുകയാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. 'ഭീകരി' എന്നാണ് അദ്ദേഹം കഴിഞ്ഞദിവസം ഹസീനയെ വിശേഷിപ്പിച്ചത്.ഫിൻലാൻഡ്, യുഎസ് എന്നിവിടങ്ങളിൽ ഹസീനയുടെ ബന്ധുക്കൾ താമസിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലേക്ക് മാറാനും അവർ ശ്രമിച്ചേക്കും. അതെസമയം ഇന്ത്യയിൽ ഹസീനയ്ക്ക് അഭയം നൽകണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഹസീന ഇന്ത്യയുടെ സുഹൃത്താണെന്ന് അദ്ദേഹം പറയുകയുണ്ടായി. ബംഗ്ലാദേശിൽ രാഷ്ട്രീയ സ്ഥിരത കൈവരുന്നതു വരെ അങ്ങോട്ട് തിരിച്ചു പോകുക സാധ്യമല്ല. 





ഇന്ത്യയെ സംബന്ധിച്ച് ഹസീനയെ കൈവിടാൻ കഴിയുന്ന സാഹചര്യവുമില്ല. ഇന്ത്യയുടെ സുഹൃത്ത് എന്ന നിലിലുള്ള അന്താരാഷ്ട്ര പ്രതിച്ഛായ ഹസാനയ്ക്കുണ്ട്. സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം യുഎസിന് കൈമാറാൻ താൻ തയ്യാറാകാഞ്ഞതാണ് കാരണം. ബംഗാൾ ഉൾക്കടലിൽ അവരുടെ അപ്രമാദിത്വം തുടരാൻ താൻ അനുവദിച്ചിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാൻ സാധിക്കുമായിരുന്നു എന്ന് ഹസീന ആരോപിച്ചിരുന്നു. അതെസമയം ഹസീനയ്ക്കെതിരായ നിലപാട് ശക്തമാക്കുകയാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. 'ഭീകരി' എന്നാണ് അദ്ദേഹം കഴിഞ്ഞദിവസം ഹസീനയെ വിശേഷിപ്പിച്ചത്.ഫിൻലാൻഡ്, യുഎസ് എന്നിവിടങ്ങളിൽ ഹസീനയുടെ ബന്ധുക്കൾ താമസിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലേക്ക് മാറാനും അവർ ശ്രമിച്ചേക്കും.

Find out more: