ജെബി മേത്തർ അടക്കമുള്ള വനിതാ നേതാക്കൾ കെപിസിസിക്ക് പരാതി നൽകി! സിമിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി നേതൃത്വത്തിനും വനിതാ നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എ. ഐ. സി. സി അംഗം സിമി റോസ്ബെൽ ജോൺ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചത്. താൻ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്കിൽ ഇല്ലെന്നും അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ ആരോപിക്കുകയുണ്ടായി. കോൺഗ്രസിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ നടപടി വേണമെന്നാണ് വനിതാ നേതാക്കൾ ആവശ്യപ്പെടുന്നത്. കെ പി സി സി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കൾ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കും പരാതി നൽകി.
നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ച സിമി റോസ്ബെൽ ജോണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സിലെ വനിതാ നേതാക്കൾ രംഗത്ത്. സിമി റോസ്ബെൽ ജോൺ സ്ത്രീത്വത്തെ അധിക്ഷേപിച്ചതായി വനിതാ നേതാക്കൾ പരാതിപ്പെട്ടു. സിമിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി നേതൃത്വത്തിനും വനിതാ നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് കോൺഗ്രസിൽ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്ബെൽ ജോൺ പാർട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കൾ പരാതിയിൽ ആരോപിക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാർട്ടിയോട് കാണിച്ച സിമിറോസ് ബെൽ ജോണിനെ അടിയന്തരമായി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു.
തന്നെക്കാൾ ജൂനിയറായവർക്ക് കൂടുതൽ അധികാരവും പദവികളും കൊടുക്കുന്നതായി സിമി റോസ്ബെൽ ജോൺ ആരോപിച്ചിരുന്നു. ജയിക്കാവുന്ന സീറ്റ് തരുന്നില്ല. നേതാക്കളോട് ബന്ധമുള്ള വനിതാ നേതാക്കൾക്ക് പദവികൾ ലഭിക്കുന്നു. പ്രതിപക്ഷനേതാവടക്കമുള്ളവർ ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് സംസ്ഥാന കോൺഗ്രസിലുണ്ടെന്നും അവർ ആരോപിച്ചു. നേതാക്കൻമാരുടെ അടുപ്പക്കാർക്ക് മാത്രമാണ് അവസരം ലഭിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചു. കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ എ തുളസി, ജെബി മേത്തർ എം പി എന്നിവരാണ് പരാതിയുമായി എഐസിസി - കെ പി സി സി നേതൃത്വത്തെ സമീപിച്ചത്.
സിമിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി നേതൃത്വത്തിനും വനിതാ നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് കോൺഗ്രസിൽ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്ബെൽ ജോൺ പാർട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കൾ പരാതിയിൽ ആരോപിക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാർട്ടിയോട് കാണിച്ച സിമിറോസ് ബെൽ ജോണിനെ അടിയന്തരമായി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു.തന്നെക്കാൾ ജൂനിയറായവർക്ക് കൂടുതൽ അധികാരവും പദവികളും കൊടുക്കുന്നതായി സിമി റോസ്ബെൽ ജോൺ ആരോപിച്ചിരുന്നു. ജയിക്കാവുന്ന സീറ്റ് തരുന്നില്ല. നേതാക്കളോട് ബന്ധമുള്ള വനിതാ നേതാക്കൾക്ക് പദവികൾ ലഭിക്കുന്നു.
Find out more: