ഇന്ത്യ, ചൈന, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തി വിസ ബാലറ്റുമായി ഓസ്‌ട്രേലിയ! ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഓസ്‌ട്രേലിയ വർക്ക് ആൻഡ് ഹോളിഡേ വിസ ഇന്ത്യക്കാർക്ക് വേണ്ടി അവതരിപ്പിച്ചു. ഇന്ത്യയ്ക്കൊപ്പം ചൈന, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയാണ് ഓസ്ട്രേലിയ വിസ അവതരിപ്പിച്ചിരിക്കുന്നത്. ബാലറ്റ് വഴിയാണ് ആദ്യ വർക്ക് ഹോളിഡേ വിസകൾക്കുള്ള അപേക്ഷകൾ തെരഞ്ഞെടുക്കുന്നത്. 25 ഓസ്‌ട്രേലിയൻ ഡോളറാണ് ഇതിന്റെ പ്രക്രിയക്കായി വരുന്ന ചെലവ്. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് അവരുടെ വർക്ക് ആൻഡ് ഹോളിഡേ വിസ ഓൺലൈനായി അപേക്ഷിക്കാം.ചൈന, വിയറ്റ്‌നാം, ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റിന് പകരം ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ചിട്ടുണ്ട്. റജിസ്റ്റർ ചെയ്ത അക്കൗണ്ട് (https://online.immi.gov.au/lusc/login) വഴി ഓൺലൈനായി വർക്ക് -ഹോളിഡേ വിസക്കായി അപേക്ഷ സമർപ്പിക്കാം.






18 മുതൽ 30 വയസുകാരെ പ്രായമുള്ളവർക്കാണ് വർക്ക് ആൻഡ് ഹോളിഡേ വിസ അനുവദിക്കുന്നത്. ലഭിക്കുന്ന വിസ ഉപയോഗിച്ച് രാജ്യത്ത് നാല് മാസം വരെ നിൽക്കാർ സാധിക്കും. ഈ നാല് മാസവും ഓസ്‌ട്രേലിയയിലേക്കും തിരിച്ചും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനും കഴിയും. നിലവിൽ വർക്ക് ആൻഡ് ഹോളിഡേ വിസ കെെവശമുള്ളവർക്ക് രണ്ടാമത്തെ വർക്ക് ആൻഡ് ഹോളിഡേ വിസയ്ക്ക് വേണ്ടി ശ്രമിക്കാം. ഇന്ത്യയിൽ നിന്നും നിരവധി പേർ ഈ വിസ എടുത്ത് ഓസ്ട്രോലിയലിലേക്ക് പോകാൻ ഒരുങ്ങിയിട്ടുണ്ട്. അവധിക്കാലം ആസ്വദിക്കാനും, തൊഴിൽ എടുക്കാനും സാധിക്കുന്നതിലൂടെ നിരവധി പേർ ഈ വിസക്കായി അപേക്ഷിക്കും. ഓസ്ട്രേലിയ പുതുക്കിയ വിസ നിയമ പ്രകാരം 2024-25 വർഷത്തിൽ ചൈന, വിയറ്റ്‌നാം, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും ഉള്ള ആളുകൾക്ക് എത്താം.





 രാജ്യം സന്ദർശിക്കുന്നതിനൊപ്പം തൊഴിൽ ചെയ്ത് വരുമാനം നേടാനും അവസരം ഉണ്ടായിരിക്കും. സഞ്ചാരികൾക്ക് വർക്ക് ആൻഡ് ഹോളിഡേ വിഭാഗത്തിൽ വിസ ലബിക്കണമെഹ്കിൽ മുൻകൂട്ടി അപേക്ഷ നൽകണം.വർക്ക് ആൻഡ് ഹോളിഡേ വിസ എടുത്ത് സഞ്ചാരികൾക്ക് ഓസ്‌ട്രേലിയയിൽ അവധിക്കാലം ആസ്വദിക്കാൻ സാദിക്കും. മാത്രമല്ല, ഈ വിസയിൽ പോകുന്നവർക്ക് തൊഴിൽ ചെയ്യാനും വരുമോനം നേടാനും അവസരം ലഭിക്കും. എന്നാൽ എല്ലാ രാജ്യങ്ങൾക്കും ഈ അവസരം ലഭിക്കില്ല. തെരഞ്ഞെടുത്ത രാജ്യക്കാർക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളു.


Find out more: