വഡോദരയിൽ നിർമിക്കുന്ന ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ്റെ നിർമാണം ആൽമരത്തിൻ്റെ ഇലയുടെ രൂപത്തിലാണ്. വഡോദര റെയിൽവേ സ്റ്റേഷൻ്റെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന് പാണ്ഡ്യ പാലത്തിന് സമീപം 16,467 ചതുരശ്ര മീറ്ററിലാണ് സ്റ്റേഷൻ നിർമിക്കുന്നത്. നഗരത്തിൽ നിന്ന് എളുപ്പത്തിൽ ആളുകൾക്ക് ഇവിടേക്ക് പ്രവേശിക്കാം. വഡോദര റെയിൽവേ സ്റ്റേഷൻ, ബസ് ഡിപ്പോകൾ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഗുജറാത്തിലെ സുററ്റിനും ബിലിമോറയ്ക്കും ഇടയിലാകും ബുള്ളറ്റ് ട്രെയിൻ പരീക്ഷണയോട്ടം നടക്കുക. ബുള്ളറ്റ് ട്രെയിൻ കടന്നുപോകുന്ന മുംബൈ - അഹമ്മദാബാദ് ഇടനാഴിയിലെ 12 സ്റ്റേഷനുകളിൽ എട്ടെണ്ണം ഗുജറാത്തിലാണ്. നാലെണ്ണം മഹാരാഷ്ട്രയിലാണ്. സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബിലിമോറ, വാപി സ്റ്റേഷനുകളാണ് ഗുജറാത്തിലുള്ളത്. ഈ എട്ട് സ്റ്റേഷനുകളുടെയും അടിസ്ഥാന പ്രവൃത്തികൾ പൂർത്തിയായതായി പ്രമോദ് ശർമ പറഞ്ഞു. 50 കിലോമീറ്ററോളം വരുന്ന സുററ്റ് - ബിലിമോറ സ്ട്രെച്ച് എൻഎച്ച്എസ്ആർസിഎൽ മുൻഗണനാ വിഭാഗമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദ്ധതിയുടെ 352 കിലോമീറ്റർ ഗുജറാത്തിലൂടെയാണ് കടന്നുപോകുന്നത്.