ബൈഡൻ നൽകുന്ന 'രഹസ്യായുധം'; നിർണായക കരാറുകളുമായി ഇന്ത്യ! യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും മോദി തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരുന്ന കരാറിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാൻ ഡ്രോൺ ഉൾപ്പെടെയുള്ളവ സ്വന്തമാക്കാനുള്ള കരാറിലാണ് മോദി ഒപ്പിട്ടതെന്നാണ് റിപ്പോർട്ട്.ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെ എത്തുന്നത് നിർണായക കരാറുകളിൽ ഒപ്പിട്ട ശേഷം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തത്തിൻ്റെ ഭാഗമായി നടന്ന ചർച്ചയിൽ ഡ്രോൺ ഇടപാടും സംയുക്ത സൈനികാഭ്യാസവും ചർച്ചയായി.





 ഇന്ത്യൻ സൈന്യത്തിൻ്റെ ഇൻ്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ മേഖലകളിലെ കരുത്ത് വർധിപ്പിക്കാനാകുന്ന 31 ജനറൽ അറ്റോമിക്സ് എംക്യു-9 ബി (16 സ്കൈ ഗാർഡിയൻ, 15 സീ ഗാർഡിയൻ) ഡ്രോണുകൾ ഇന്ത്യ വാങ്ങാനുള്ള തീരുമാനത്തിൽ യുഎസ് പ്രസിഡൻ്റ് സ്വാഗതം ചെയ്തു. ഇന്ത്യക്ക് 31 MQ-9B ഡ്രോണുകൾ നൽകുന്നതിൽ കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് തീരുമാനമെടുത്തിരുന്നു. 3.99 ബില്യൺ ഡോളറ ഇതിനായി ഇന്ത്യ ചെലവഴിക്കുകയെന്നായിരുന്നു റിപ്പോർട്ട്. യു എസിൽ നിന്ന് ലഭിക്കുന്ന 31 ഡ്രോണുകളിൽ 15 സീ ഗാർഡിയൻ ഡ്രോണുകൾ നാവികസേനയ്ക്കും വ്യോമസേനയ്ക്കും കരസേനയ്ക്കും എട്ട് സ്കൈ ഗാർഡിയൻ ഡ്രോണുകൾ വീതവും ലഭിക്കും.





മനുഷ്യ പ്രയത്നത്തിൻ്റെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തമാണ് ഇന്ത്യയും യുഎസും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്തോ - പസഫിക് മേഖല ഉൾപ്പെടുന്ന പ്രാദേശിക - ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും നിലപാടുകളും കാഴ്ചപ്പാടുകളും പങ്കുവച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ യുഎസും ഇന്ത്യയും ഉഭയകക്ഷി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് വിദേശകാര്യ മന്ത്രി പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു. ഭൂമിയിൽ നിന്ന് ഏകദേശം 50,000 അടി ഉയരത്തിൽ മണിക്കൂറിൽ 442 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനുമാകും. ഏത് കാലാവസ്ഥയിലും ദൈർഘ്യമേറിയ ദൗത്യങ്ങളിൽ ഉപയോഗിക്കാനാകും.




 മിസൈലുകൾ ഡ്രോണിൽ സജ്ജീകരിക്കാനാകും. MQ-9B ഡ്രോണിന് നാല് മിസൈലുകളും 450 കിലോ ബോംബുകളും ഉൾപ്പെടെ 1,700 കിലോഗ്രാം വഹിക്കാനും ഇന്ധനം നിറയ്ക്കാതെ 2,000 മൈൽ സഞ്ചരിക്കാനും ശേഷിയുണ്ട്. തുടർച്ചയായി 35 മണിക്കൂർ സഞ്ചരിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ചൈനയിൽ നിന്നുള്ള ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നൂതന സാങ്കേതിക വിദ്യകളുള്ള ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. പാക് അതിർത്തികളിലും ഇവ ഉപയോഗിക്കാനാകും. ശബ്ദമില്ലാതെ പ്രവർത്തിക്കാനുള്ള കഴിവാണ് MQ-9B പ്രിഡേറ്ററിൻ്റെ പ്രധാന സവിശേഷത. ഭൂമിയിൽ നിന്ന് 250 മീറ്ററിനടുത്ത് വരെ പറക്കാൻ കഴിയുന്ന ഡ്രോണിൻ്റെ സ്റ്റെൽത്ത് സവിശേഷതയാണ് മറ്റൊരു ഘടകം.

Find out more: