തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ വന്ദേ ഭാരതോ? റെയിൽവേ നൽകുന്ന സോചന എന്ത്? വന്ദേ ഭാരത് ട്രെയിൻ യാത്രക്കാരുടെ ഇഷ്ട ട്രെയിനായി മാറിയതോടെ വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് മെമു എന്നിവ പാളത്തിലെത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. ഇന്ത്യൻ റെയിൽവേ ഗതാഗതത്തിൻ്റെ പുതിയ മുഖമാകുമെന്ന് കരുതുന്ന ബുള്ളറ്റ് ട്രെയിൻ 2026ൽ അല്ലെങ്കിൽ 2027ൽ പാളത്തിലെത്തുമെന്ന സൂചനകളാണ് കേന്ദ്ര സർക്കാർ നൽകുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതോടെ സുരക്ഷയും അതിനൊപ്പം മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന അതിവേഗ ട്രെയിനുകൾ പാളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. ട്രാക്കുകളുടെ കുറവും നിലവിലോടുന്ന ട്രെയിനുകളുടെ എണ്ണവും വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.




  ഇതിനിടെ നൂതന സൗകര്യങ്ങളോടെ പാളത്തിലെത്തുന്ന വന്ദേ ഭാരത് സ്ലീപ്പർ കേരളത്തിലൂടെ സർവീസ് നടത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. രണ്ടാം വന്ദേ ഭാരത് സ്ലീപ്പർ ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് യാത്രക്കാർ ഏറെയുള്ള കേരളത്തിലൂടെ ട്രെയിൻ സർവീസ് നടത്തുമെന്ന റിപ്പോർട്ട് ശക്തമായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായാൽ തിരുവനന്തപുരം - മംഗളൂരു പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. മലബാർ എക്സ്പ്രസ് വൈകീട്ട് 6.15ന് മംഗളൂരു വിട്ടാൽ രാത്രി തിരുവനന്തപുരത്തേക്ക് മറ്റൊരു ട്രെയിൻ ഇല്ലെന്ന പ്രതിസന്ധിയും നിലവിലുണ്ട്. ജനറൽ കോച്ചുകൾ മാത്രമുള്ള തിരുവനന്തപുരം - മംഗളൂരു അന്തോദയ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് സർവീസ് നടത്തുന്നത്.





   ഈ സാഹചര്യത്തിൽ ഈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ എത്തിയാൽ യാത്രാ ദുരിതത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയാണുള്ളത്. ഏറെ തിരക്കുള്ള മംഗളൂരു - തിരുവനന്തപുരം റൂട്ടിൽ മവേലി, മലബാർ, തിരുവനന്തപുരം എക്സ്പ്രസ് (16348) ട്രെയിനുകൾ ഉൾപ്പെടെ നിലവിൽ മൂന്ന് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. മൂന്ന് ട്രെയിനുകളിലെയും ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപ് തന്നെ തീരുന്ന അവസ്ഥയുമുണ്ട്. ഉത്സവസീസൺ സമയമാണെങ്കിൽ മാസങ്ങൾക്ക് മുൻപ് തന്നെ ടിക്കറ്റുകൾ കാലിയാകും. ട്രാക്കുകളുടെ കുറവും നിലവിലോടുന്ന ട്രെയിനുകളുടെ എണ്ണവും വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. 




ഇതിനിടെ നൂതന സൗകര്യങ്ങളോടെ പാളത്തിലെത്തുന്ന വന്ദേ ഭാരത് സ്ലീപ്പർ കേരളത്തിലൂടെ സർവീസ് നടത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. രണ്ടാം വന്ദേ ഭാരത് സ്ലീപ്പർ ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് യാത്രക്കാർ ഏറെയുള്ള കേരളത്തിലൂടെ ട്രെയിൻ സർവീസ് നടത്തുമെന്ന റിപ്പോർട്ട് ശക്തമായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായാൽ തിരുവനന്തപുരം - മംഗളൂരു പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Find out more: