ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്: ഫലം എന്താകും? ഹരിയാനയിലെ വോട്ടെടുപ്പ് ആറു മണിയോടെ പൂർത്തിയായി അരമണിക്കൂറിനകം ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലം വന്നുതുടങ്ങും. ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായും ഹരിയാനയിൽ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങളിലേക്ക് ഉറ്റുനോക്കി രാജ്യം. ഇക്കഴിഞ്ഞ മെയ് മാസം മൂന്നു സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെ നായബ് സിങ് സൈനി സ‍ർക്കാർ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുഖ്യമന്ത്രിയെ മാറ്റി മുഖം മിനുക്കിയ ബിജെപി സ‍‍ർക്കാരിന് തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. അതേസമയം മുൻ മുഖ്യമന്ത്രി ഭൂപീന്ദ‍ർ സിങ് ഹൂഡയെ മുന്നിൽനി‍ർത്തി പ്രചാരണം കൊഴുപ്പിച്ച കോൺഗ്രസ്, ബിജെപിക്കെതിരായ ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്.






 ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. ഹരിയാനയിൽ 2014 മുതൽ ബിജെപിയാണ് ഭരണത്തിലുള്ളത്. 2019ൽ 40 സീറ്റുകൾ ബിജെപിക്കും 31 സീറ്റുകൾ കോൺഗ്രസിനും ലഭിച്ചു. തുടർന്ന്, 10 സീറ്റുകളിൽ വിജയിച്ച ജെജെപിയുമായി സഖ്യത്തിലേർപ്പെട്ട് ബിജെപി, മനോഹർ ലാലിനെ മുഖ്യമന്ത്രിയാക്കിയും ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കിയും സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചു. 2024ൽ ബിജെപി - ജെജെപി സഖ്യം തക‍ർന്നതോടെ മനോഹ‍‍ർ ലാൽ ഖട്ടർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഉടൻതന്നെ നായബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സ‍ർക്കാർ വീണ്ടും സംസ്ഥാനത്ത് സ‍‍ർക്കാർ രൂപീകരിച്ചു. ബിജെപി ഭരണകക്ഷിയായ ഹരിയാനയിൽ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുണ്ടെങ്കിലും തുടർഭരണം പാർട്ടി ലക്ഷ്യമിടുന്നു.




 അതേസമയം ഇക്കുറി ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്. ആം ആദ്മി പാർട്ടി (എഎപി), ഇന്ത്യൻ നാഷണൽ ലോക് ദൾ (ഐഎൻഎൽഡി) - ബഹുജൻ സമാജ്‍വാദി പാ‍ർട്ടി സഖ്യം, ജനനായക് ജനതാ പാർട്ടി (ജെജെപി) - ആസാദ് സമാജ് പാർട്ടി (എഎസ്പി) സഖ്യം എന്നീ കക്ഷികളും മത്സരരംഗത്തുണ്ട്. 2014ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ പിഡിപി 28 സീറ്റുകൾ നേടിയിരുന്നു. ബിജെപി 25 സീറ്റിലും ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് 15 സീറ്റിലും കോൺഗ്രസ് 12 സീറ്റിലും മറ്റുള്ളവ‍ർ ഏഴ് സീറ്റിലും വിജയിച്ചു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.





 ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണിത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ യഥാക്രമം 61.38 ശതമാനം, 57.13 ശതമാനം, 69.65 ശതമാനം പോളിങ് രേഖപ്പെടുത്തി. മൊത്തം വോട്ടർമാരുടെ എണ്ണം 87.07 ലക്ഷം ആയിരുന്നു. മുഖ്യമന്ത്രിയെ മാറ്റി മുഖം മിനുക്കിയ ബിജെപി സ‍‍ർക്കാരിന് തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. അതേസമയം മുൻ മുഖ്യമന്ത്രി ഭൂപീന്ദ‍ർ സിങ് ഹൂഡയെ മുന്നിൽനി‍ർത്തി പ്രചാരണം കൊഴുപ്പിച്ച കോൺഗ്രസ്, ബിജെപിക്കെതിരായ ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്. ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.

Find out more: