രാജ്യത്ത് മറ്റൊരു ബുള്ളറ്റ് ട്രെയിൻ കൂടി വരാൻ പോകുന്നു; 320 കി.മീറ്റർ വേഗതയിൽ കുതിക്കാൻ അതിവേഗ ട്രെയിൻ!   രാജ്യത്ത് മറ്റൊരു ബുള്ളറ്റ് ട്രെയിൻ കൂടി വരാൻ പോകുന്നു; 320 കി.മീറ്റർ വേഗതയിൽ കുതിക്കാൻ അതിവേഗ ട്രെയിൻ! അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുന്നതിനിടെ മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്രം.മണിക്കൂറിൽ 350 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നതാണ് ബുള്ളറ്റ് ട്രെയിൻ. 320 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക. 750 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിൻ. അമൃത്‌സർ - കത്ര ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ റെയിൽവേ മന്ത്രിമാരായ പിയൂഷ് ഗോയൽ നിലവിലെ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരോട് ശ്വേത് മാലിക് നന്ദി പറഞ്ഞു. 500 കോടി രൂപയുടെ നവീകരണ പദ്ധതികൾ ഉൾപ്പെടുത്തി അമൃത്‌സർ റെയിൽവേ സ്റ്റേഷൻ നവീകരണം ലക്ഷ്യമിടുന്നുണ്ട്.





   അമൃത്സർ റെയിൽവേ സ്റ്റേഷൻ്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായിട്ടാകും ഈ തുക ചെലവഴിക്കുക. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കുമെന്ന നിഗമനത്തിലാണ് ശ്വേത് മാലിക്. അതേസമയം, അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 2026 - 2027 വർഷങ്ങളിൽ ഇന്ത്യയിലെ ആദ്യ അതിവേഗ ട്രെയിനായ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുമെന്ന നിഗമനത്തിലാണ് ഇന്ത്യൻ റെയിൽവേ. ജമ്മുവിലെ പുണ്യനഗരമായ കത്രയുമായി അമൃത്സറിനെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ പദ്ധതി സംബന്ധിച്ചും ശ്വേത് മാലിക് വിവരങ്ങൾ പങ്കുവച്ചു. അതിവേഗ ട്രെയിൻ യാഥാർഥ്യമായാൽ ബട്ടാല, ഗുർദാസ്പൂർ, പത്താൻകോട്ട്, സാംബ, ജമ്മു എന്നിവടങ്ങളിലൂടെ 190 കിലോമീറ്ററിലാകും പദ്ധതി.




   എലിവേറ്റഡ് ട്രാക്കുകൾ, ഭൂഗർഭ പാതകൾ എന്നിവയുമുണ്ടാകും.
 മണിക്കൂറിൽ 350 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നതാണ് ബുള്ളറ്റ് ട്രെയിൻ. 320 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക. 750 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിൻ. അമൃത്‌സർ - കത്ര ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ റെയിൽവേ മന്ത്രിമാരായ പിയൂഷ് ഗോയൽ നിലവിലെ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരോട് ശ്വേത് മാലിക് നന്ദി പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ അമൃത്സറിൽ നിന്ന് ഡൽഹിയിലേക്കുള്ള 465 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 40 മിനിറ്റിൽ എത്തിച്ചേരാൻ സാധിക്കും.





  അമൃത്‌സറിൽ നിന്നും ഡൽഹിയുടെ സമീപ ഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഡൽഹിയിലേക്ക് വേഗത്തിൽ എത്തിച്ചേരാനും മടങ്ങാനും സാധിക്കും. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി ഡൽഹിയിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്ന വിദ്യാർഥികൾക്കും ഏറെ നേട്ടമാകും. കൈതാൽ, ജിന്ദ്, അംബാല, ചണ്ഡീഗഡ്, ലുധിയാന, ജലന്ധർ തുടങ്ങിയ പ്രധാനയിടങ്ങളിൽ ട്രെയിന് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 2017ൽ പാർലമെൻ്റിൽ അവതരിപ്പിച്ച പദ്ധതികളിലൊണാണ് അമൃത്‌സർ - കത്ര അതിവേഗ റെയിൽപ്പാത പദ്ധതി. അമൃത്സറിനെ രാജ്യതലസ്ഥാനമായ ഡൽഹിയുമായും കത്രയുമായും ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി. 2020ലാണ് പദ്ധതിയുടെ ടെൻഡർ നടപടികൾ നടന്നത്.

Find out more: