മോദി സമർപ്പിച്ച കാളി ദേവിയുടെ കിരീടം മോഷണം പോയി: നിർമ്മിച്ചത് സ്വർണവും വെള്ളിയും കൊണ്ട്! പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ൽ സമർപ്പിച്ചതായിരുന്നു ദേവിക്ക് ഈ കിരീടം. 2021 മാർച്ചിൽ മോദി ബംഗ്ലദേശ് സന്ദർശിച്ചിരുന്നു. അന്ന് ജശോരേശ്വരി കാളി ക്ഷേത്രത്തിൽ ദർശനം നടത്തി ദേവിക്ക് കിരീടം സമർപ്പിച്ചു. ഇന്നലെ ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയപ്പോൾ ആണ് കനർച്ച നടന്നത്. ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നിട്ടുണ്ടാകുക എന്നാണ് അനുമാനിക്കുന്നത്. ബംഗ്ലദേശ് ജശോരേശ്വരി കാളി ക്ഷേത്രത്തിൽ കവർച്ച. ദേവിയുടെ കിരീടം ആണ് മോഷ്ടാക്കൾ കവർന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെ അവിടെ നടക്കുന്നത് വലിയ പ്രക്ഷോഭങ്ങളാണ്.




നിരവധി നാടകീയ സംഭവങ്ങൾ ബംഗ്ലാദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഔദ്യോഗിക വസതി മുതൽ പാർലമെന്റ് വരെ കലാപകാരികൾ കെെയ്യേറിയ വാർത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ജനക്കൂട്ടം തെരുവുകളിലേക്ക് ആഹ്ലാദഭരിതരായി ഇറങ്ങി പല സ്ഥലളിലും റാലികളും മറ്റും നടന്നിരുന്നു. ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ നിന്നും നിരവധി സാധനങ്ങൾ ഇത്തരത്തിൽ മോഷണം പോയെന്നാണ് റിപ്പോർ‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടിരുന്നു. കൊവിഡ് 19 ലോകത്ത് വ്യാപിച്ചതിന് ശേഷം വാക്സിൻ സ്വീകരിച്ച ലോകം സാധാരണ രീതിയിലേക്ക് മാറുമ്പോൾ പ്രധാനമന്ത്രി ആദ്യമായി സന്ദർശനം നടത്തിയ ബംഗ്ലാദേശിലേക്കായിരുന്നു. 2021 മാർച്ച് 27ന് ക്ഷേത്രത്തിൽ ദർശന നടത്തി.




പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അനാരി എന്ന ബ്രാഹ്‌മണനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് വിശ്വസിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും, പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.
 മോദി സത്ഖിരയിൽ ശ്യാംനഗറിലുള്ള ജശോരേശ്വരി ക്ഷേത്രത്തിലെ കാളീദേവിക്ക് സമർപ്പിച്ചത് സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമ്മിച്ച കിരീടം ആയിരുന്നു. മോഷ്ടാവിനെ തരിച്ചറിയുന്നതിന് വേണ്ടി ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയാണെന്ന് ശ്യാംനഗർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ തൈജുൽ ഇസ്ലാം പറഞ്ഞു.





ഹിന്ദു വിശ്വാസമനുസരിച്ച് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. ജെഷോറിന്റെ ദേവി എന്നാണ് ജശോരേശ്വരിയുടെ അർത്ഥം. പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ൽ സമർപ്പിച്ചതായിരുന്നു ദേവിക്ക് ഈ കിരീടം. 2021 മാർച്ചിൽ മോദി ബംഗ്ലദേശ് സന്ദർശിച്ചിരുന്നു. അന്ന് ജശോരേശ്വരി കാളി ക്ഷേത്രത്തിൽ ദർശനം നടത്തി ദേവിക്ക് കിരീടം സമർപ്പിച്ചു.

Find out more: