ആരാണ് ഡോ. പി സരിൻ, കോൺഗ്രസിനകത്തെ 'ജൂനിയർ ശശി തരൂരോ? യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയത് പുനപരിശോധിക്കണമെന്നാണ് സരിൻ്റെ ആവശ്യം. പാർട്ടി തിരുത്തിയില്ലെങ്കിൽ ഫലം ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായിരിക്കുമെന്നും മുന്നറിയിപ്പ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിൻ. ആറര വർഷത്തെ സിവിൽ സർവീസ് ഉദ്യോഗം ഉപേക്ഷിച്ച് 2016ലാണ് സരിൻ പൊതുപ്രവർത്തനം ആഗ്രഹിച്ചു കോൺഗ്രസിൽ ചേർന്നത്. 2001 - 2007 കാലഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർഥിയായിരുന്ന സരിൻ കോളജ് യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
എംബിബിഎസ് പൂർത്തിയാക്കിയ ശേഷം 2008ലാണ് സിവിൽ സർവീസ് നേടിയത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് സരിന് 39 വയസ്സാണ് പ്രായം. കോൺഗ്രസിനകത്ത് 'ജൂനിയർ ശശി തരൂർ' എന്നായിരുന്നു സരിൻ വിശേഷിപ്പിക്കപ്പട്ടിരുന്നത്. രാഹുൽ ഗാന്ധി ബ്രിഗേഡിൻ്റെ ഭാഗമായിരുന്ന സരിന് കോൺഗ്രസ് ഗവേഷണ വിഭാഗത്തിന്റെ ചുമതല നൽകിയത് രാഹുൽ ഗാന്ധി നേരിട്ടായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും സരിൻ പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അറിയപ്പെടുന്ന പീഡിയാട്രീഷ്യനുമായ ഡോ. സൗമ്യ സരിൻ ആണ് സരിൻ്റെ ഭാര്യ. ആദ്യ സിവിൽ സർവീസ് പരീക്ഷയിൽതന്നെ 555-ാം റാങ്ക് സ്വന്തമാക്കിയ സരിന് ഓഡിറ്റ് ആന്റ് അക്കൗണ്ട് സർവീസിലായിരുന്നു ഉദ്യോഗം ലഭിച്ചത്.
കേരളത്തിലായിരുന്നു ആദ്യ നിയമനം. കർണാടകത്തിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ആയി സേവനമനുഷ്ഠിക്കവെ രാജി. അധ്യാപകരായ രക്ഷിതാക്കളുടെ എതിർപ്പിനിടെയായിരന്നു രാഷ്ട്രീയപ്രവേശം. സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തിയെ തുടർന്ന് സരിൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സരിൻ്റെ വിശദീകരണവും വിമർശനവും. പാർട്ടി തീരുമാനത്തിനെതിരെ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയ സരിനെക്കുറിച്ച് അറിയാം.
സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തിയെ തുടർന്ന് സരിൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സരിൻ്റെ വിശദീകരണവും വിമർശനവും. പാർട്ടി തീരുമാനത്തിനെതിരെ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയ സരിനെക്കുറിച്ച് അറിയാം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് സരിന് 39 വയസ്സാണ് പ്രായം. കോൺഗ്രസിനകത്ത് 'ജൂനിയർ ശശി തരൂർ' എന്നായിരുന്നു സരിൻ വിശേഷിപ്പിക്കപ്പട്ടിരുന്നത്.
Find out more: