വയനാട്ടിൽ പ്രിയങ്ക, പാലക്കാട്ട് രാഹുൽ, കോൺഗ്രസ് സ്‌ഥാനാർത്ഥികൾ ഇവരൊക്കെ.... പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകും. ചേലക്കരയിൽ രമ്യ ഹരിദാസ് സ്ഥാനാർഥിയാകും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ഛ പട്ടികയിൽ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാർഥികളുടെ പേരുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കുമെന്ന് വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ മാസങ്ങൾക്ക് മുൻപ് തന്നെ സംസ്ഥാന - ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി ഇരു മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.




 ഇതോടെയാണ് വയനാട് ഒഴിയാൻ രാഹുൽ തീരുമാനിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിന് ചേലക്കരയിൽ കോൺഗ്രസ് അവസരം നൽകുകയായിരുന്നു. ചേലക്കര എംഎൽഎയും മുതിർന്ന സിപിഎം നേതാവും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്സഭയിൽ എത്തിയതോടെയാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൻ്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുലിൻ്റെ പേരാണ് ഉയർന്നുകേട്ടത്.




പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വരും ദിവസങ്ങളിൽ ബിജെപിയും സിപിഎമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വയനാട് സിപിഐയുടെ സീറ്റാണ്. മറ്റന്നാൾ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് ബിനോയ് വിശ്വം അറിയിച്ചു. ചേലക്കരയിലും പാലക്കാട്ടും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം തീരുമാനം. വിജയസാധ്യതയുള്ളവരെയാകും മൂന്ന് സീറ്റുകളിലും മത്സരിപ്പിക്കുയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.




നവംബർ പതിമൂന്നിനാണ് വയനാട്, ചേലക്കര, പാലക്കാട് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുക. നവംബർ 23ന് ഫലം പ്രഖ്യാപിക്കും. ഈ വെള്ളിയാഴ്ച മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. സൂക്ഷമ പരിശോധന 28ന് നടക്കും. പത്രിക പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 30 ആണ്. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കുമെന്ന് വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ മാസങ്ങൾക്ക് മുൻപ് തന്നെ സംസ്ഥാന - ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി ഇരു മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. ഇതോടെയാണ് വയനാട് ഒഴിയാൻ രാഹുൽ തീരുമാനിച്ചത്.

Find out more: