പി സരിൻ പാലക്കാട്, ചേലക്കരയിൽ യുആർ പ്രദീപും; സിപിഎം സ്ഥാനാർഥികൽ ഇവരൊക്കെ... കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തെത്തിയ ഡോ. പി സരിൻ പാലക്കാട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. ചേലക്കരയിൽ മുൻ എംഎൽഎ യുആർ പ്രദീപ് സിപിഎമ്മിനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു സിപിഎം. ഇടതുപക്ഷം വളരെ കൃത്യമായി ജനങ്ങളുടെ ആവശ്യത്തിനും വികസനത്തിനും വേണ്ടി ഇടപെട്ടതിൻ്റെ ഫലമാണ് ചേലക്കരയിലെ തുടർവിജയങ്ങളെന്ന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ കൂടിയായ യുആർ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ചേലക്കരയിൽ യുആർ പ്രദീപിൻ്റെ റോഡ് ഷോ ആരംഭിച്ചു. ജനങ്ങളുടെ പ്രതിനിധിയാകാൻ ഇടതുപക്ഷ മുന്നണി തന്നെ ചുമതലപ്പെടുത്തിയെന്നും മുന്നണിയിലെ പ്രവർത്തകർക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും പി സരിൻ പറഞ്ഞു.




അതേസമയം ബിജെപി കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ചിത്രം വ്യക്തമാകും. പലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ ആലത്തൂർ മുൻ എംപി രമ്യ ഹരിദാസും വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും കോൺഗ്രസിനായി മത്സരിക്കും. വയനാട്ടിൽ സിപിഐ നേതാവ് സത്യൻ മൊകേരി ആണ് എൽഡിഎഫ് സ്ഥാനാർഥി. പാലക്കാട് ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ സി കൃഷ്ണകുമാർ, ചേലക്കരയിൽ പ്രൊഫ. ടിഎൻ സരസു, വയനാട്ടിൽ ശോഭാ സുരേന്ദ്രൻ, ഖുശ്ബു, സന്ദീപ് വാര്യർ, എപി അബ്ദുള്ളക്കുട്ടി തുടങ്ങിയവരുടെ പേരുകളാണ് ബിജെപിയുടെ പരിഗണനയിലുളളത്. എംഎൽഎമാരായിരുന്ന ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലും കെ രാധാകൃഷ്ണൻ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലും വിജയിച്ചതോടെയാണ് യഥാക്രമം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.




 പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ പൊട്ടിത്തെറിച്ചാണ് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന സരിൻ ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. സിപിഎം പാലക്കാട് ജില്ലാ നേതൃത്വം സരിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ സിപിഎം സംസ്ഥാന കമ്മിറ്റിയും സരിനെ അനുകൂലിക്കുകയായിരുന്നു. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെയാണ് സിപിഎം മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. ഇടതുപക്ഷം വളരെ കൃത്യമായി ജനങ്ങളുടെ ആവശ്യത്തിനും വികസനത്തിനും വേണ്ടി ഇടപെട്ടതിൻ്റെ ഫലമാണ് ചേലക്കരയിലെ തുടർവിജയങ്ങളെന്ന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ കൂടിയായ യുആർ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു.




സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ചേലക്കരയിൽ യുആർ പ്രദീപിൻ്റെ റോഡ് ഷോ ആരംഭിച്ചു. ജനങ്ങളുടെ പ്രതിനിധിയാകാൻ ഇടതുപക്ഷ മുന്നണി തന്നെ ചുമതലപ്പെടുത്തിയെന്നും മുന്നണിയിലെ പ്രവർത്തകർക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും പി സരിൻ പറഞ്ഞു. ഏകകണ്ഠമായാണ് സ്ഥാനാർഥി നിർണയമെന്നും ഇരു മണ്ഡലങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടോടെ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിൽ വലിയ രീതിയിൽ പടയിൽ തന്നെയുള്ള പട ആരംഭിച്ചു. പ്രഖ്യാപനത്തിന് മുൻപ് തന്നെ സരിനെ ജനങ്ങൾ ഏറ്റെടുത്തു. ഇടതുപക്ഷത്തിൻ്റെ ശത്രു ബിജെപിയാണ്.

Find out more: