നൂറ്റൊന്നാം വയസ്സിൽ പൊരുതുന്ന മനുഷ്യൻ എനിക്കു മുമ്പിലുണ്ട്'; വിഎസ്സിന്റെ മകന്റെ കുറിപ്പ് ഇങ്ങനെ! തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് ഇപ്പോൾ വിഎസ്. പൊതുരംഗത്തു നിന്ന് വിഎസ് വിട്ടു നിൽക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറന്നാൾ ആഘോഷിക്കുന്നുണ്ട്. നിരവധി നേതാക്കൾ വിഎസ്സിന് പിറന്നാളാശംസകൾ നേർന്നു. അതെസമയം ആർക്കും വിഎസ്സിനെ സന്ദർ‌ശിക്കാൻ കഴിയില്ല. സന്ദർശകരെ അനുവദിക്കരുതെന്ന് ഡോക്ടറുടെ കർശന നിർദ്ദേശമുണ്ട്. വിഎസ് അച്യുതാനന്ദന്റെ നൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ മകൻ വിഎ അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.




 "ഒരു കമ്യൂണിസ്റ്റിനെ കാണിച്ചുതരൂ എന്നാരെങ്കിലും ആവശ്യപ്പെട്ടാൽ ചൂണ്ടിക്കാണിക്കാൻ നൂറ്റൊന്നാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഒരു പൊരുതുന്ന മനുഷ്യൻ, എന്റെ അച്‌ഛൻ എനിക്ക് മുമ്പിൽ ഇപ്പോഴുമുണ്ട്," അരുൺ കുമാർ ഫേസ്ബുക്കിൽ എഴുതി. ഒരു കേക്കിനു പുറത്ത് 'കോമ്രേഡ് വിഎസ് 101 വർഷങ്ങൾ, സന്തോഷം' എന്നെഴുതിയ ഫോട്ടോയും അരുൺ കുമാർ പങ്കുവെച്ചിട്ടുണ്ട്.നാലു വർഷം മുമ്പുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് വിഎസ് വിശ്രമജീവിതത്തിലേക്ക് പോയത്. വിശ്രമ ജീവിതത്തിലാണെങ്കിലും വിഎസ് വളരെ സജീവമാണെന്ന് മകൻ അരുൺ കുമാർ പറയുന്നു. രാവിലെ ഒരുമണിക്കൂറോളം പത്രം വായിച്ചു കേൾപ്പിക്കും. വൈകിട്ട് ടിവിയിൽ വാർത്തയും കേൾക്കും.





കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ലളിതമായ കേക്ക് മുറിക്കൽ ചടങ്ങ് വീട്ടിൽ നടന്നു.1967 ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് ജയിച്ചാണ് വി എസ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1980 മുതൽ തുടർച്ചയായി മൂന്ന് തവണ സി പി എം സംസ്ഥാന സെക്രട്ടറി പദവിയും വിഎസ് വഹിച്ചു. 1985ൽ പോളിറ്റ് ബ്യൂറോ അംഗമായി. 2006ൽ കേരളത്തിന്റഎ 20-ാമത്തെ മുഖ്യന്ത്രിയായി. 2001 ലും 2011 ലും പ്രതിപക്ഷ നേതാവിന്റെ സ്ഥാനവും അദ്ദേഹം വഹിച്ചു.ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് വി എസ് അച്യുതാനന്ദൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1938 ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്തയയിൽ അംഗമായി.




1946ൽ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. 1964 ൽ സിപിഐ ദേശീയ കൌൺസിൽ വിട്ട് സിപിഎം രൂപീകരിച്ച 32 നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം."ഒരു കമ്യൂണിസ്റ്റിനെ കാണിച്ചുതരൂ എന്നാരെങ്കിലും ആവശ്യപ്പെട്ടാൽ ചൂണ്ടിക്കാണിക്കാൻ നൂറ്റൊന്നാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഒരു പൊരുതുന്ന മനുഷ്യൻ, എന്റെ അച്‌ഛൻ എനിക്ക് മുമ്പിൽ ഇപ്പോഴുമുണ്ട്," അരുൺ കുമാർ ഫേസ്ബുക്കിൽ എഴുതി. ഒരു കേക്കിനു പുറത്ത് 'കോമ്രേഡ് വിഎസ് 101 വർഷങ്ങൾ, സന്തോഷം' എന്നെഴുതിയ ഫോട്ടോയും അരുൺ കുമാർ പങ്കുവെച്ചിട്ടുണ്ട്.

Find out more: