മഹാരാഷ്ട്രയിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി! പട്ടികയിൽ 13 വനിതകളും ആറ് പട്ടികവർഗ വിഭാഗക്കാരും നാല് പട്ടികജാതി വിഭാഗക്കാരും ഇടംപിടിച്ചു. നിരവധി സീറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്. നവംബർ 20നാണ് മഹാരാഷ്ട്ര വിധിയെഴുതുക. 23ന് ഫലപ്രഖ്യാപനം  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെ 99 സ്ഥാനാർഥികൾ പട്ടികയിൽ ഉൾപ്പെടുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുലെ നാഗ്പുർ ജില്ലയിൽ ഉൾപ്പെടുന്ന കാംതി സീറ്റിൽ മത്സരിക്കും. മന്ത്രി സുധീർ മുഗാന്തിവർ ബല്ലാർപുർ സീറ്റിലും കേന്ദ്രമന്ത്രി റാവു സാഹേബ് ധൻവേയുടെ മകൻ സന്തോഷ്, ഭോകർധാൻ സീറ്റിലും സമ്മതിദാനം തേടും.മഹാരാഷ്ട്രയിലെ 288 സീറ്റുകളിൽ 160 ഓളം ഇടത്താണ് ബിജെപി മത്സരിക്കുക എന്നാണ് സൂചന.





ശേഷിക്കുന്ന സീറ്റുകളിലാകും സഖ്യകക്ഷികളായ ശിവസേന (ഏക്നാഥ് ഷിൻഡെ) യും എൻസിപി (അജിത് പവാർ) യും മത്സരിക്കുക. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. 48ൽ 17 സീറ്റുകളിലാണ് ബിജെപി - ശിവസേന - എൻസിപി സഖ്യത്തിന് വിജയിക്കാനായത്. കോൺഗ്രസ് - ശിവസേന (ഉദ്ധവ് താക്കറെ) എൻസിപി (ശരദ് പവാർ) കക്ഷികളുടെ മഹാ വികാസ് അഘാഡി സഖ്യത്തിന് 30 സീറ്റുകൾ പിടിച്ചെടുക്കാനായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ്റെ മകൾ ശ്രീജയ ചവാനും ബിജെപി ടിക്കറ്റ് നൽകി. ശ്രീജയ ഭോകർ സീറ്റിൽ മത്സരിക്കും. സിറ്റിങ് എംഎൽഎ മിഹിർ കൊടേച്ച മുലുന്ദ് സീറ്റിൽ തന്നെ ജനവിധി തേടും.



മൂന്നുതവണ എംഎൽഎയായ രാം കദം മുംബൈയിലെ ഘഡ്കോപ്പർ വെസ്റ്റ് സീറ്റിൽ വീണ്ടും മത്സരിക്കും. ബിജെപി മുംബൈ അധ്യക്ഷൻ ആഷിഷ് ഷെലാർ വാന്ദ്രെ വെസ്റ്റ് സീറ്റിലും മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ കോത്രൂഡ് സീറ്റിലും ജനവിധി തേടും. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയുടെ മകൻ നിതീഷ് റാണെ കൺകവലി സീറ്റിലും സോലാപുരിൽ സുഭാഷ് ദേശ്മുഖും മത്സരിക്കും.ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുലെ നാഗ്പുർ ജില്ലയിൽ ഉൾപ്പെടുന്ന കാംതി സീറ്റിൽ മത്സരിക്കും. 



മന്ത്രി സുധീർ മുഗാന്തിവർ ബല്ലാർപുർ സീറ്റിലും കേന്ദ്രമന്ത്രി റാവു സാഹേബ് ധൻവേയുടെ മകൻ സന്തോഷ്, ഭോകർധാൻ സീറ്റിലും സമ്മതിദാനം തേടും. ദേവേന്ദ്ര ഫഡ്നാവിസ് സിറ്റിങ് സീറ്റായ നാഗ്പുർ വെസ്റ്റിൽ ജനവിധി തേടും. 2009 മുതൽ ദേവേന്ദ്ര ഫഡ്നാവിൽ നിലനിർത്തിവരുന്ന മണ്ഡലമാണ് ബിജെപിയുടെ ശക്തികേന്ദ്രമായ നാഗ്പുർ ജില്ലയിൽ ഉൾപ്പെടുന്ന നാഗ്പുർ വെസ്റ്റ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് 2014 മുതൽ നാഗ്പുരിനെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.

Find out more: