സ്ഥാനാർഥികളെ പിൻവലിക്കാൻ ഡിഎംകെ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു; വിഡി സതീശൻ! പുറത്തുവരുന്നത് ഊതി വീർപ്പിച്ച വാർത്തകളാണെന്നും അവർ ഞങ്ങളെ ബന്ധപ്പെട്ടപ്പോഴാണ് സ്ഥാനാർഥികളെ പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് ശക്തികൾക്ക് എതിരായ പോരാട്ടത്തിൽ യോജിക്കാൻ കഴിയുന്നവർ യോജിച്ച് പ്രവർത്തിക്കുന്നത് നല്ലതാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരനും പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവർ എംഎൽഎയുടെ ഡിഎംകെയുമായി കോൺഗ്രസ് ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇല്ലാത്ത വാർത്തളാണ് വന്നു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ ഇല്ലാത്ത വാർത്തകൾ നൽകരുത്. സ്ഥാനാർഥികളെ പിൻവലിച്ചാൽ നല്ല കാര്യം. ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. രമ്യ ഹരിദാസിനെ മാറ്റണമെന്ന് അൻവർ തമാശ പറയരുത്. ഈ വിഷയത്തിൽ ഇനി ഒരു ചർച്ചയുമില്ല.




അൻവർ സിപിഎമ്മിൽ നിന്നും വന്ന ആളല്ലേ. അവരുടെ സ്ഥാനാർഥികൾ ഞങ്ങളുടെ മൂന്ന് സ്ഥാനാർഥികളുടെയും വിജയ സാധ്യതയെ ബാധിക്കില്ല. ആര് മത്സരിച്ചാലും ഒരു കുഴപ്പവുമില്ല.
ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന കണ്ടീഷൻ വച്ച് യുഡിഎഫിനെ പരിഹസിക്കുകയാണോ? ആർക്കും നേരെ വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. പാലക്കാട്ടെ സ്ഥാനാർഥിയെക്കൊണ്ട് സിപിഎം ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളൂ. ഇന്നലെ തുടങ്ങിയിട്ടേയുള്ളൂ. അത് അനുഭവിച്ച് കാണുക എന്നു മാത്രമെയുള്ളൂ. വർഗീയ ഫാസിസത്തിനെതിരെ പോരാട്ടം നടത്തി സിപിഎമ്മിൽ നിന്നും പുറത്തു വന്ന അൻവറിന് ജനാധിപത്യ മതേതര ശക്തികൾക്കൊപ്പം നിൽക്കാനെ സാധിക്കൂ.





 ജനാധിപത്യ മതേതര ശക്തികളുടെ സ്ഥാനാർത്ഥിയാണ് യുഡിഎഫ് സ്ഥാനാർഥി. അത് ഉൾക്കൊള്ളാൻ അൻവറിന് സാധിക്കണം. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരായ പോരാട്ടത്തിൽ യോജിക്കാൻ കഴിയുന്നവർ യോജിച്ച് പ്രവർത്തിക്കുന്നത് നല്ലതാണ്. അൻവറിനോട് പ്രതിപക്ഷ നേതാവ് നേരിട്ട് സംസാരിച്ചു. പക്ഷെ അദ്ദേഹം നെഗറ്റീവുമായിരുന്നില്ല പോസിറ്റീവുമായിരുന്നില്ല. യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ രാഷ്ട്രീയ കാഴ്ചപ്പാട് വിനിയോഗിക്കണമെന്നാണ് അൻവറിനോട് പറയുന്നത്. ഊതി വീർപ്പിച്ച വാർത്തകളാണ് പുറത്തു വരുന്നത്. അവർ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. രണ്ടു സ്ഥലത്ത് സ്ഥാനാർഥികളെ നിർത്തിയിട്ട് നിങ്ങൾ എങ്ങനെയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നതെന്ന് ചോദിച്ചു. 




സ്ഥാനാർഥികളെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോൾ നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ റിക്വസ്റ്റ് ചെയ്തു. അപ്പോഴാണ് ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് അദ്ദേഹത്തിൻറെ സ്ഥാനാർഥിയെ യുഡിഎഫ് പിന്തുണയ്ക്കണമെന്ന് അൻവർ പറഞ്ഞത്. ഇത്തരം തമാശയൊന്നും പറയരുത്. ഞങ്ങൾക്കൊപ്പം നിൽക്കാമെന്ന നിലപാടുമായി വന്നാൽ അവർ സ്ഥാനാർഥിയെ പിൻവലിക്കേണ്ടേ? അല്ലാതെ യുഡിഎഫ് നേതൃത്വമോ കെപിസിസിയോ ഇതു സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. കെപിസിസി യോഗത്തിൽ ഈ പേരു പോലും പറഞ്ഞിട്ടില്ല.

Find out more: