പാലക്കാട് ശോഭാ സുരേന്ദ്രൻറെ ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ! ഇന്നു രാവിലെയോടെയാണ് നഗരസഭയ്ക്ക് മുന്നിലെ ഫ്ലക്സ് ബോർഡിൻറെ ഒരു ഭാഗം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. 'ശോഭാ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സാണ് ഭാഗികമായി കത്തി നശിച്ചത്. നഗരസഭാ കാര്യാലയത്തിന് മുന്നിൽ ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ. 2019ലും 2024ലും ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിച്ച് പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്തി. 2019ൽ 2,18,556 വോട്ടുകളും, 2024ൽ 2,51,778 വോട്ടുകളുമാണ് കൃഷ്ണകുമാർ നേടിയത്. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിയായിരുന്നു ഇ ശ്രീധരൻ 3859 വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാമതെത്തിയ മണ്ഡലത്തിൽ ഇത്തവണ ജയിച്ച് കയറാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇത്തവണ സി കൃഷ്ണകുമാറാണ് പാലക്കാട് ബിജെപി സ്ഥാനാർഥി.





2000 മുതൽ 2020 വരെ പാലക്കാട് നഗരസഭ കൗൺസിലറായിരുന്നു കൃഷ്ണകുമാർ. നഗരസഭയിൽ ബിജെപിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാക്കളിൽ പ്രമുഖനായാണ് അദ്ദേഹം അറിയപ്പെടുന്നത്. 2016ലെയും 2019ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ കൃഷ്ണകുമാർ എൽഡിഎഫിന് പിന്നിൽ രണ്ടാമതെത്തിയിരുന്നു. ഫ്ലക്സ് കത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലക്കാട് നഗരസഭ ബിജെപിയാണ് ഭരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ മേൽകൈയുള്ള നഗരസഭയാണ് പാലക്കാട്. ഇവിടെ വിഭാഗീയ പ്രശ്നങ്ങൾ പുകയുന്നത് ബിജെപിയുടെ വിജയത്തിനെ ബാധിക്കുമോയെന്ന ആശങ്കയും പ്രവർത്തകർക്കിടയിലുണ്ട്.




 ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാവണമെന്ന് ആഗ്രഹിച്ചവരും പ്രതീക്ഷിച്ചവരുമാണ് ഫ്ലക്സ് വെച്ചതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സ്ഥാനാർഥിയായി സി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ച യുടനെയാണ് ഫ്ലക്സ് കത്തിയ നിലയിൽ കണ്ടെത്തിയത്. സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്ന സമയത്ത് ഉയർന്ന ഫ്ലക്സാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കത്തിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും വിഭാഗിയതയും വിവാദവും വിട്ടൊഴിയാത്ത ബിജെപി ക്യാമ്പിനെ ആശങ്കയിലാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ ശോഭാ സുരേന്ദ്രനായി നഗരത്തിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ശോഭാ സുരേന്ദ്രന് കാവിക്കോട്ടയിലേക്ക് സ്വാഗതമെന്ന തലവാചകത്തോടെയാണ് നഗരസഭക്ക് മുമ്പിൽ ഫ്ലക്സ് പ്രത്യക്ഷപെട്ടത്.


Find out more: