പ്രിയങ്ക ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു! സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പമെത്തിയാണ് പ്രിയങ്ക പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഒപ്പമുണ്ടായിരുന്നു. റോഡ് ഷോയ്ക്കും കൽപ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തശേഷമാണ് പ്രിയങ്ക ഗാന്ധി പത്രിക നൽകിയത്. ജില്ലാ കളക്ടർ മേഘശ്രീയ്ക്ക് മുൻപാകെയാണ് നോമിനേഷൻ സമർപ്പിച്ചത്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി.വയനാട്ടിലെ പ്രിയപ്പെട്ടവർ എൻറെ സഹോദരനൊപ്പം നിന്നു. നിങ്ങൾ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകി.




 വയനാടുമായുള്ള ബന്ധം ഞാൻ കൂടുതൽ ദൃഡമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കൽ കോളേജ് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും രാഹുൽ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അത് മാത്രം പോര, നിങ്ങളുടെ ഓരോരുത്തരുടെയും അരികിലെത്തി, നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അറിയണം. 'അച്ഛൻ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി 35 വർഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖർഗെയോടും കോൺഗ്രസിനോടും നന്ദി പറയുന്നു. ഞാൻ ചൂരൽമലയും മുണ്ടക്കെയും സന്ദർശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നൽകി. വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു. വയനാട് കുടുംബത്തിൻറെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്.' പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു.




ആദ്യമായാണ് തനിക്ക് വോട്ട് അഭ്യർഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാടിൻറെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക പറഞ്ഞു. പത്രികാ സമർപ്പണ സമയത്ത് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർക്കാണ് കളക്ടറുടെ ചേംബറിലേക്ക് പ്രവേശനം. മകനും ഭർത്താവിനും ഒപ്പം ആദ്യ സെറ്റ് പത്രിക നൽകി. പിന്നീട് അവർ പുറത്ത് പോയ ശേഷമാണ് സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേംബറിൽ എത്തിയത്. ഇവരുടെ സാന്നിധ്യത്തിലാണ് രണ്ടാം സെറ്റ് പത്രിക സമർപ്പിച്ചത്. ചെറുപ്പം മുതലേ സുഹൃത്തുക്കൾക്ക് വേണ്ടി പോലും എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള ഒരാളായിരുന്നു പ്രിയങ്ക.




 എൻറെ അച്ഛൻ മരിക്കുമ്പോൾ എൻറെ സഹോദരിക്ക് 17 വയസ്സായിരുന്നു. ഇപ്പോൾ ഞാൻ എന്തിനാണ് അവളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും കുറിച്ച് നിങ്ങളോട് പറയുന്നത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. കാരണം പ്രിയങ്ക വയനാട്ടിലെ ആളുകളെ തൻറെ കുടുംബമായി കാണുന്നു. സഹോദരി കെട്ടിയെ രാഖി എൻറെ കയ്യിൽ ഉണ്ട്. ഇത് പൊട്ടുന്നത് വരെ ഞാൻ അഴിച്ചു മാറ്റില്ല. ഇത് ഒരു സഹോദരി തൻറെ സഹോദരനു നൽകുന്ന സംരക്ഷണത്തിൻറെ പ്രതീകമാണ്. അതിനാൽ എൻറെ സഹോദരിയെ വയനാട്ടുകാർ നോക്കണമെന്നും സംരക്ഷിക്കണമെന്നും അഭ്യർഥിക്കുകയാണ്. വയനാട്ടിലെ ജനങ്ങൾക്കായി പ്രിയങ്ക തൻറെ മുഴുവൻ ഊർജ്ജവും വിനിയോഗിക്കും. ഞാനൊരു അനൗദ്യോഗിക എംപി ആയതിനാൽ ഇവിടെ വന്ന് ഏതു കാര്യത്തിലും ഇടപെടാൻ എനിക്ക് അനുവാദമുണ്ട്- രാഹുൽ ഗാന്ധി പറഞ്ഞു. ac

Find out more: