അതേസമയം പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. മോദി സർക്കാർ പ്രവർത്തിക്കുന്നത് അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനല്ല, അതിസമ്പന്നരായ വ്യവസായി സുഹൃത്തുക്കൾക്ക് വേണ്ടിയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. പ്രിയങ്ക സമൂഹത്തിലെ ഓരോ വ്യക്തികളെയും നോക്കിക്കാണുന്നത് ഇതുപോലെയാണ്. ഒരു കർഷകനെ നോക്കിക്കാണുന്നത് വെറുമൊരു കർഷകനായല്ല. ഒരച്ഛനായും അധ്വാനിക്കുന്ന കുടുംബനാഥനായും അദ്ദേഹം നേരിടുന്ന പ്രയാസങ്ങളും ഉൾചേർന്നാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. ഒരു ബിസിനസ്മാനായാലും വ്യാപാരിയായാലും സമൂഹത്തിലെ ഏതു വ്യക്തിയായാലും അവരോടുള്ള പ്രിയങ്കയുടെ കാഴ്ചപ്പാട് ഇതുപോലെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ എക്കാലത്തെയും ഉയർന്ന നിലയിലാണ്. വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വളരെയധികം പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്‌നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഏതുവിധേനയും അധികാരത്തിൽ തുടരുകയെന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യം. അതിനായി ഈ രാജ്യത്തെ ജനങ്ങൾക്കിടയിൽ വിദ്വേഷവും വൈരാഗ്യവും ഭയവും വളർത്തുകയാണ്. പ്രിയങ്ക സമൂഹത്തിലെ ഓരോ വ്യക്തികളെയും നോക്കിക്കാണുന്നത് ഇതുപോലെയാണ്. ഒരു കർഷകനെ നോക്കിക്കാണുന്നത് വെറുമൊരു കർഷകനായല്ല.
ഒരച്ഛനായും അധ്വാനിക്കുന്ന കുടുംബനാഥനായും അദ്ദേഹം നേരിടുന്ന പ്രയാസങ്ങളും ഉൾചേർന്നാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. ഒരു ബിസിനസ്മാനായാലും വ്യാപാരിയായാലും സമൂഹത്തിലെ ഏതു വ്യക്തിയായാലും അവരോടുള്ള പ്രിയങ്കയുടെ കാഴ്ചപ്പാട് ഇതുപോലെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചെറുപ്പത്തിൽ പിതാവ് തനിക്കും പ്രിയങ്കയ്ക്കും ഓരോ കാമറകൾ വാങ്ങിത്തന്ന് ഫോട്ടോ എടുക്കാൻ പറയുകയും മികച്ച ഫോട്ടോ എടുക്കുന്ന ആൾക്ക് സമ്മാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിലെ വിജയി ആരാണെന്ന് ഓർക്കുന്നില്ല. എന്നാൽ ഏറ്റവും താൽപര്യത്തോടെയും ഇഷ്ടത്തോടെയും സമീപിച്ചാൽ മാത്രമേ മികച്ച ഫോട്ടോകൾ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തനിക്കുവേണ്ടി നിരവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക വന്നിട്ടുണ്ട്. പിതാവിന് വേണ്ടിയും മാതാവിനു വേണ്ടിയും വന്നിട്ടുണ്ട്. ഞങ്ങളുടെയൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൺവീനർ എന്ന സ്ഥാനത്തായിരുന്നു പ്രിയങ്ക ഉണ്ടായിരുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു നല്ല കാമറമാൻ എങ്ങനെയാണ് കാമറയിലൂടെ വസ്തുവിനെ നോക്കിക്കാണേണ്ടതെന്ന ഉപമ ഉപയോഗിച്ചായിരുന്നു രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധിയുടെ സവിശേഷതകൾ പറഞ്ഞത്.