രാഹുൽ മാങ്കൂട്ടം പറയുന്നത് കളവാണ്; എംവി ഗോവിന്ദൻ! രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതൊന്നും സത്യസന്ധമല്ലെന്നും കളവാണ് പറഞ്ഞതെന്നും എല്ലാവർക്കും മനസ്സിലായി. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ഒഴുക്കുക എന്നുള്ള അജണ്ടയാണ്. ബിജെപിയും കോൺഗ്രസും കള്ളപ്പണം ഒഴുക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കള്ളപ്പണം ഒഴുക്ക് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോലീസിന്റെ വീഴ്ചയല്ല ഇവിടെ ചർച്ച ചെയ്യേണ്ടത്. സർക്കാർ വിഷയം അന്വേഷിക്കണം. കള്ളപ്പണം ഒഴുക്ക് തടയാൻ എന്തൊക്കെ ചെയ്യണം അതൊക്കെ ചെയ്യണം. താമസിക്കാത്ത സ്ഥലത്ത് എന്തിന് വസ്ത്രം കൊണ്ടുവരുന്നു. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തത് എന്തോ മറയ്ക്കാൻ വേണ്ടി.
നുണ പറയുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും എംവി ഗോവിന്ദൻ തൃശൂരിൽ പറഞ്ഞു. പാലക്കാട് നടന്നത് സ്വാഭാവിക പരിശോധനയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രാഹുൽ പറഞ്ഞത് നുണയാണെന്ന് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി. സംഭവത്തിൽ ദുരൂഹത ഉണ്ട്. കോൺഗ്രസ് എന്തോ ഒളിക്കുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസ് പാലക്കാട് ദുർബലമായി. പാലക്കാട് ബിജെപി - കോൺഗ്രസ് ധാരണയാണുള്ളതെന്നും മന്ത്രി പി രാജീവ് ആരോപിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്നു എന്നത് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിലൂടെ വ്യക്തമായി. ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുക്കുകയാണ്.
വ്യാജ ഐഡി കാർഡ് നിർമിച്ച ഫെനിയാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടി കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു.പാലക്കാട് നിന്നുള്ള മന്ത്രി എംബി രാജേഷും അദ്ദേഹത്തിൻ്റെ അളിയനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിൻ്റെ അനുമതിയോടെ നടത്തിയ ഗൂഢാലോചനയാണ് പാലക്കാട് കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഞങ്ങളുടെ സഹോദരിമാരുടെ ആത്മാഭിമാനത്തെ തൊട്ട് കളിക്കാൻ ആരെയും അനുവദിക്കില്ല. സിപിഎമ്മും ബിജെപിയും ചേർന്ന് ഒരുക്കിയ പാതിരാ നാടകം അരങ്ങിൽ എത്തും മുൻപേ ദയനീയമായി പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കെ സുധാകരൻ ആരോപിച്ചു. പാലക്കാട് യുഡിഎഫിൻ്റെ ഭൂരിപക്ഷം ഉയരുമെന്ന് സുധാകരൻ പറഞ്ഞു.
Find out more: