പാലക്കാട് റെയ്ഡ്; പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി! ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് പരാതിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലക്കാട് യുഡിഎഫ് നേതാക്കൾ താമസിച്ച ഹോട്ടലിലെ റെയ്ഡിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആർഡിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധന പുലർച്ചെ 2:30 ആയപ്പോൾ മാത്രമാണ് എഡിഎമ്മും ആർഡിഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങൾ അറിഞ്ഞില്ലെന്ന് ആർഡിഎം ഷാഫി പറമ്പിൽ എംപിയോട് വ്യക്തമാക്കുകയും ചെയ്തു.





അർധരാത്രിയിൽ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് മുൻ എംഎൽഎയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോൾ ഉസ്മാൻറെയും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതിൽ മുട്ടിയതും പരിശോധന നടത്തയതും. സെർച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎൻഎസ്എസിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ല. പോലീസിൻറെ വീഴ്ചയല്ല ഇവിടെ ചർച്ച ചെയ്യേണ്ടത്. സർക്കാർ വിഷയം അന്വേഷിക്കണം. കള്ളപ്പണം ഒഴുക്ക് തടയാൻ എന്തൊക്കെ ചെയ്യണം അതൊക്കെ ചെയ്യണം. താമസിക്കാത്ത സ്ഥലത്ത് എന്തിന് വസ്ത്രം കൊണ്ടുവരുന്നു. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തത് എന്തോ മറയ്ക്കാൻ വേണ്ടി.





നുണ പറയുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും എംവി ഗോവിന്ദൻ തൃശൂരിൽ പറഞ്ഞു.പാലക്കാട് നടന്നത് സ്വാഭാവിക പരിശോധനയാണെന്നും രാഹുൽ മാങ്കൂട്ടം പറഞ്ഞത് നുണയാണെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി. സംഭവത്തിൽ ദുരൂഹത ഉണ്ട്. കോൺഗ്രസ് എന്തൊ ഒളിക്കുന്നുണ്ട്. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസ് പാലക്കാട് ദുർബലമായെന്നും അദ്ദേഹം വിമർശിച്ചു.





തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനിൽക്കെ പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം കള്ളപ്പണം ഒഴുക്ക് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതൊന്നും സത്യസന്ധമല്ല, കളവാണ് എല്ലാം എന്ന് എല്ലാവർക്കും മനസ്സിലായി. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ഒഴുക്കുക എന്നുള്ള അജണ്ടയാണ്. ബിജെപിയും കോൺഗ്രസും കള്ളപ്പണം ഒഴുക്കുന്നു.

Find out more: