വനിതകൾക്ക് പുരുഷ ട്രെയിനർമാർ പാടില്ല, പുരുഷ ടെയ്‌ലർമാർ സ്ത്രീകളുടെ അളവെടുക്കരുത്; യുപി വനിതാ കമ്മീഷ ന്റെ പുതിയ നിബന്ധനകൾ! 'പൊതുസ്ഥലത്തും വാണിജ്യമേഖലകളിലും സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെടു'ത്താൻ വേണ്ടിയാണ് വനിതാ കമ്മീഷൻ നിർദ്ദേശങ്ങൾ വെച്ചിരിക്കുന്നത്. വേറെയും നിരവധി നിർദ്ദേശങ്ങൾ വനിതാ കമ്മീഷൻ വെച്ചിട്ടുണ്ട്.
ജിമ്മുകളിൽ സ്ത്രീകളെ പുരുഷന്മാർ പരിശീലിപ്പിക്കരുത് എന്ന നിർദ്ദേശവും വനിതാ കമ്മീഷൻ വെച്ചിട്ടുണ്ട്. യോഗ ക്ലാസുകളിലും സ്ത്രീകളെ പുരുഷന്മാർ പരിശീലിപ്പിക്കാൻ പാടില്ല. സ്ത്രീകളുടെ മുടി വെട്ടാനും പുരുഷന്മാരെ അനുവദിക്കരുത്. 'ബാഡ് ടച്ച്' വരാൻ സാധ്യതയുള്ള സന്ദർഭങ്ങളെല്ലാം ഒഴിവാക്കണം എന്നതാണ് വനിതാ കമ്മീഷന്റെ നിർദ്ദേശം.
സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കാൻ തയ്യാറെടുക്കുകയാണ് ഉത്തർപ്രദേശ്. ഇതിന്റെ ഭാഗമായി സംസ്ഥാന വനിതാ കമ്മീഷൻ സർക്കാരിന് മുമ്പിൽ ചില സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ വെച്ചു. അതെസമയം ചില ഉദ്യോഗസ്ഥർ ഈ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതിനു മുമ്പു തന്നെ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഷാംലി ജില്ലയിലെ ജില്ലാ പ്രൊബേഷൻ ഓഫീസർ ഹമീദ് ഹുസ്സൈൻ ഈ നിർദ്ദേശങ്ങൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ട്. ഇവ കര്‌ശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് അയച്ചത്. ജിമ്മുകളിൽ വനിതാ ഇൻസ്ട്രക്ടർമാർ വേണമെന്നും, സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നുമെല്ലാം ഇതിൽ നിർദ്ദേശമുണ്ട്.
കോച്ചിങ് സെന്ററുകളിൽ വേണ്ടത്ര ശൗചാലയ സൗകര്യങ്ങൾ വേണമെന്ന നിർദ്ദേശവും ഇദ്ദേഹം നൽകിയിട്ടുണ്ട്. ഇവിടങ്ങളിലും സിസിടിവി കാമറകൾ വേണം. സ്ത്രീകളുടെ വസ്ത്രം വിൽക്കുന്ന സ്ഥാപനങ്ങളിൽ വനിതാ ജീവനക്കാരെ നിർബന്ധമായും നിയമിക്കണം. ഇത്തരം സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ നിർബന്ധമാക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. ഈ നിർദ്ദേശങ്ങളെല്ലാം സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സനായ ബബിത ചൗഹാനാണ് മുമ്പോട്ടു വെച്ചത്. ഒക്ടോബർ 28ന് ചേർന്ന ഒരു യോഗത്തിൽ ഈ നിർദ്ദേശങ്ങളെല്ലാം ചർച്ച ചെയ്യപ്പെടുകയും അംഗങ്ങൾ ഐകകണ്ഠ്യേന പാസ്സാക്കുകയും ചെയ്തു. നിലവിൽ ഇതെല്ലാം സർക്കാരിനു മുമ്പിലെത്താനുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. ഇവ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ പോളിസി രൂപീകരണം പിന്നാലെ നടക്കും.
ബാർബർ ഷോപ്പുകളിലും തയ്യൽക്കടകളിലുമെല്ലാം ജോലി ചെയ്യുന്ന പുരുഷന്മാർ സ്ത്രീകളെ ലൈംഗികാക്രമണം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് വനിതാ കമ്മീഷൻ അംഗമായ ഹിമാനി അഗർവാൾ പറയുന്നു. ബാഡ് ടച്ചിനുള്ള സാധ്യത കൂടുതലുള്ള ജോലികളാണിവ. ചില പുരുഷന്മാരുടെ സ്വഭാവം നന്നല്ല എന്നാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ പുരുഷന്മാരും അങ്ങനെയാണെന്ന് പറയുകയല്ലെന്നും അവർ വിശദീകരിച്ചു.ജിമ്മുകളിൽ സ്ത്രീകളെ പുരുഷന്മാർ പരിശീലിപ്പിക്കരുത് എന്ന നിർദ്ദേശവും വനിതാ കമ്മീഷൻ വെച്ചിട്ടുണ്ട്. യോഗ ക്ലാസുകളിലും സ്ത്രീകളെ പുരുഷന്മാർ പരിശീലിപ്പിക്കാൻ പാടില്ല. സ്ത്രീകളുടെ മുടി വെട്ടാനും പുരുഷന്മാരെ അനുവദിക്കരുത്. 'ബാഡ് ടച്ച്' വരാൻ സാധ്യതയുള്ള സന്ദർഭങ്ങളെല്ലാം ഒഴിവാക്കണം എന്നതാണ് വനിതാ കമ്മീഷന്റെ നിർദ്ദേശം.
Find out more: