സപ്ലൈകോയ്‌ക്ക് 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ! നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്. 2017 മുതലുള്ള കുടിശിക തുകയാണിത്.
കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
തിരുവനന്തപുരത്ത് ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥന സ്‌കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനിൽ ചേർന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷത്തെ കലോത്സവത്തിൽ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ നൂറ്റിപ്പത്തും, അറബിക്, സംസ്കൃതോത്സവങ്ങളിൽ പത്തൊമ്പത് വീതവും ഉൾപ്പെടെ ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുന്നത്.
പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനം, അയ്യങ്കാളി ഹാൾ, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോർ തിയേറ്റർ, എസ്.എം.വി സ്കൂൾ, മോഡൽ സ്കുൾ ഉൾപ്പെടെ നഗരത്തിൽ 25 ലധികം വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. സ്‌കൂൾ, ഉപജില്ലാ, റവന്യൂജില്ലാ തലങ്ങളിലെ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുന്നത്. ഏകദേശം പതിനയ്യായിരത്തോളം വിദ്യാർഥികൾ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. സ്‌കൂൾ തലങ്ങളിൽ മത്സരിച്ച് വിജയിക്കുകയും, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്ത വിദ്യാർഥികളാണ് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
2016 ന് ശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. കേരളത്തിൽ പിആർഎസ് വായ്‌പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന് നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത കർഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്.
Find out more: