ഞാൻ വ്യാജവോട്ടറല്ല; മറുപടിയുമായി പി സരിനും സൗമ്യ സരിനും! 2018ൽ വാങ്ങിയ വീടിൻ്റെ വിലാസത്തിലാണ് വോട്ട് ചേർത്തത്. തൻ്റെ വീടിൻ്റെ വിലാസത്തിൽ വോട്ടർ ഐഡിക്ക് അപേക്ഷിച്ചത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും പി സരിൻ പറഞ്ഞു. വ്യാജ വോട്ടറാണെന്ന പ്രതിപക്ഷ നേതാവിൻ്റആരോപണം വേദനിപ്പിച്ചുവെന്ന് സൗമ്യ സരിൻ പറഞ്ഞു. കാടാങ്കോട് ചിന്താനഗറിൽ 2018ൽ വാങ്ങിയ വീടിന്റെ ആധാരം ഉൾപ്പെടെയള്ള രേഖകൾ ഇരുവരും വെളിപ്പെടുത്തി. വ്യാജരേഖ ചമച്ച് വോട്ട് ചേർത്തെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണത്തിന് മറുപടിയുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനും ഭാര്യ ഡോ. സൗമ്യ സരിനും. തൻ്റെ വീടിൻ്റെ വിലാസത്തിൽ വോട്ടർ ഐഡിക്ക് അപേക്ഷിച്ചത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും പി സരിൻ പറഞ്ഞു. വ്യാജ വോട്ടറാണെന്ന പ്രതിപക്ഷ നേതാവിൻ്റആരോപണം വേദനിപ്പിച്ചുവെന്ന് സൗമ്യ സരിൻ പറഞ്ഞു.
കാടാങ്കോട് ചിന്താനഗറിൽ 2018ൽ വാങ്ങിയ വീടിന്റെ ആധാരം ഉൾപ്പെടെയള്ള രേഖകൾ ഇരുവരും വെളിപ്പെടുത്തി. "ഞാൻ വ്യാജവോട്ടറല്ല. 916 ഒറിജിനൽ വോട്ടർ തന്നെയാണെന്ന പൂർണ ബോധ്യം എനിക്കുണ്ട്. 2018ലാണ് കാടാങ്കോടിലുള്ള വീട് വാങ്ങുന്നത്. എൻ്റെ പേരിൽ വാങ്ങിയ ആദ്യത്തെ പ്രോപ്പർട്ടി. എനിക്ക് ആകെയുള്ള സമ്പാദ്യം ഈ വീടാണ്. 2018ൽ വീട് വാങ്ങുമ്പോൾ, 2024 പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുമെന്നും ഭർത്താവ് സ്ഥാനാർഥിയാകുമെന്നും ഊഹിക്കാൻ പറ്റില്ലല്ലോ. പാലക്കാട് ജില്ലയിൽ ഒരു വീട് വേണമെന്ന എക്കാലത്തെയും സ്വപ്നത്തെ തുടർന്ന് ബാങ്കിൽനിന്ന് ലോൺ എടുത്താണ് വീട് വാങ്ങിയത്. ലോൺ അടച്ചു തീർന്നിട്ടു മാസങ്ങളേ ആയിട്ടുള്ളൂ" - സൗമ്യ സരിൻ പറഞ്ഞു. താൻ വ്യാജ വോട്ടറാണെന്ന് ഉത്തരവാദിത്തപ്പെട്ട പദിവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പറഞ്ഞത് കണ്ടുവെന്നും ഇത് വളരെയധികം വേദനയുണ്ടാക്കിയെന്നും സൗമ്യ സരിൻ പറഞ്ഞു. രാഷ്ട്രീയം എന്നത് തൻ്റ ഭർത്താവിൻ്റെ പാതയാണ്.
തൻ്റെ പാത അതല്ല. താൻ അതിൽനിന്ന് വിട്ടുനിന്നതാണ്. രാഷ്ട്രീയപരമായ വിമർശനങ്ങൾ മനസ്സിലാക്കാം. പക്ഷേ, ഒരു കാര്യവും മനസ്സിലാക്കാതെ കുടുംബാംഗങ്ങളെ മോശമായി പറയുന്നത് വളരെ മോശമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. താനൊരു വ്യാജവോട്ടറാണെന്ന് പറയുന്നതുകേട്ട് മിണ്ടാതിരിക്കേണ്ട ഗതികേടില്ലെന്നും സൗമ്യ സരിൻ വ്യക്തമാക്കി. മാധ്യമങ്ങളുടെ മുന്നിൽവന്ന് വ്യാജന്മാരാണെന്ന് പറയുമ്പോൾ അതുകേട്ട് വീട്ടിൽ കൈയും കെട്ടി ഇരിക്കാൻ തന്നെപ്പോലെ ആത്മാഭിമാനമുള്ള ഒരു സ്ത്രീക്ക് സാധിക്കില്ല.
ഭാർത്താക്കന്മാരുടെ അതേ നിലപാടാണ് ഭാര്യമാർക്കെന്ന് പറയുന്നത് വളരെ പിന്തിരപ്പൻ ചിന്താഗതിയാണ്. താൻ വേറൊരു വ്യക്തിയാണ്. തന്റെ നിലപാടുകൾ വ്യത്യസ്തമാണ്. കുട്ടികളുടെ ഡോക്ടറായ താൻ ആ പണി മനസ്സമാധാനത്തോടെ ചെയ്തുപോകുകയാണ്. അതിൽ പൂർണ തൃപ്തയാണെന്നും സൗമ്യ സരിൻ കൂട്ടിച്ചേർത്തു. പാലക്കാട്ടെ വോട്ടറാണെന്നതിൽ നൂറു ശതമാനം അഭിമാനമുണ്ടെന്നും സൗമ്യ സരിൻ പറഞ്ഞു. താൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകയോ പ്രചാരകയോ അല്ല. രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്.
Find out more: