ബിജെപി സർക്കാരിനു രാജ്യ ഭൂപടത്തിൽ കേരളം ഇല്ലെന്ന നിലപാട്; വിഡി സതീശൻ! പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സർക്കാർ ഒരു രൂപ പോലും സംസ്ഥാനത്തിന് നൽകില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണ്. ബിജെപി സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെ യുഡിഎഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു. വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണന കേരളത്തോട് തന്നെയുള്ള അവഗണനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ഡിആർഎഫ് നൽകിയെന്നത് തെറ്റാണ്. എസ്ഡിആർഎഫിന് സംസ്ഥാനത്തിന് അല്ലാതെ തന്നെ അർഹതയുണ്ട്. വയനാടിൻറെ പുനരധിവാസത്തിനു വേണ്ടത് എസ്ഡിആർഎഫ് അല്ല, സ്‌പെഷൽ ഫിനാൻഷ്യൽ അസിസ്റ്റൻസാണ്.
ഉത്തരാഖണ്ഡും അസാംമും ഉത്തർ പ്രദേശും ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് സ്‌പെഷൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് കേരളത്തിന് ഇത്തരത്തിൽ കുറച്ച് പണം നൽകിയിട്ടുള്ളതുമാണ്. കേരളത്തോടുള്ള കേന്ദ്രത്തിൻറെ അവഗണനയും പ്രചരണവിഷയമാകും. കേരളം കൃത്യമായ കണക്ക് നൽകിയില്ലെന്നു പറയേണ്ടത് കെ സുരേന്ദ്രനല്ല. ബിജെപി സംസ്ഥാന കമ്മിറ്റിയോടല്ല കേരളം പണം ചോദിച്ചത്. കൃത്യമായ കണക്കില്ലെങ്കിൽ അത് കേന്ദ്ര സർക്കാർ പറയട്ടെ. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്തും കേന്ദ്ര സംഘം ഉണ്ടെന്നാണ് പറഞ്ഞത്. ആ സംഘം പരിശോധിച്ച് പണം തന്നാലും മതി. അല്ലാതെ ബിജെപിയോട് ആരും പണം ചോദിച്ചിട്ടില്ല. കേരളത്തിൻറെ പ്രശ്‌നങ്ങൾ ഉയർത്തി സമരം ചെയ്യാൻ യുഡിഎഫിന് ആരുടെയും സഹായം ആവശ്യമില്ല.
വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹതയുള്ള പണം നൽകാതിരിക്കുന്നതിലൂടെ കേന്ദ്ര സർക്കാരിൻറെ തിനിറമാണ് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. വയനാട് പാർലമെൻറ് തെരഞ്ഞെടുപ്പ് കാലത്ത് ഇതേക്കുറിച്ച് ഒന്നും പറയാതെ പോളിങ് കഴിഞ്ഞ ശേഷമാണ് ഈ വാർത്ത പുറത്തു വന്നു എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കും സംസ്ഥാനത്തെ ദുർഭരണത്തിനും എതിരായ യുഡിഎഫിൻറെ പോരാട്ടവും, യുഡിഎഫിന് ജനങ്ങൾക്ക് നൽകാനുള്ള സന്ദേശവും പറയാനുള്ള അവസരമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. എസ്ഡിആർഎഫ് നൽകിയെന്നത് തെറ്റാണ്. എസ്ഡിആർഎഫിന് സംസ്ഥാനത്തിന് അല്ലാതെ തന്നെ അർഹതയുണ്ട്.
വയനാടിൻറെ പുനരധിവാസത്തിനു വേണ്ടത് എസ്ഡിആർഎഫ് അല്ല, സ്‌പെഷൽ ഫിനാൻഷ്യൽ അസിസ്റ്റൻസാണ്. ഉത്തരാഖണ്ഡും അസാംമും ഉത്തർ പ്രദേശും ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് സ്‌പെഷൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് കേരളത്തിന് ഇത്തരത്തിൽ കുറച്ച് പണം നൽകിയിട്ടുള്ളതുമാണ്. ദേശീയ- സംസ്ഥാന തലങ്ങളിൽ ഇതിനെ ഗൗരവമുള്ള വിഷയമാക്കി മാറ്റും. വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റിൽ നിന്നും എടുത്ത് തരുന്ന പണമല്ല. സംസ്ഥാനങ്ങൾ അവകാശപ്പെട്ട പണമാണ്.
Find out more: