മുനമ്പം ഭൂമി; വരാപ്പുഴയിൽ ആർച്ച് ബിഷപ്പുമായി ചർച്ച! ലത്തീൻ മെത്രാൻ സമിതിയിലെ 16 മെത്രാന്മാരും മുനമ്പം സമരസമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. പ്രശ്ന പരിഹാരത്തിന് എത്രയും പെട്ടെന്ന് ചെയ്യാനാകുന്ന കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും കാലതാമസം കൂടുന്തോറും പ്രശ്നം സങ്കീർണമാകുകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുനമ്പം ഭൂമി പ്രശ്നത്തിൽ സമവായ നീക്കവുമായി മുസ്ലീം ലീഗ്. വരാപ്പുഴ അതിരൂപതാ ആസ്ഥാനത്തെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി.സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്നും മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയം വളരെ വേഗം പരിഹരിക്കാൻ കഴിയും. ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് സർക്കാർ യോഗം വിളിക്കണമെന്ന് പറയുന്നത്. മുനമ്പം വിഷയത്തിൽ നടന്ന മുസ്ലീം സംഘടനകളുടെ യോഗത്തിൽ വിഷയം രമ്യമായി പരിഹരിക്കപ്പെടാൻ സാദിഖലി തങ്ങൾ മുൻകൈയെടുക്കണമെന്ന് ആവശ്യമുണ്ടായി. ഫാറൂഖ് കോളേജ് കമ്മിറ്റിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിഷയം പരിഹരിക്കാൻ സർക്കാരും പ്രതിപക്ഷ നേതാവും മുൻകൈയെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിഷയം സർക്കാരിനെ അറിയിക്കുമെന്ന് അവർ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയോട് പറഞ്ഞ്, പിന്നീട് കോടതിയിലേക്ക് കൊണ്ടുപോയി വേണ്ടവിധത്തിൽ പരിഹരിക്കപ്പെടുമെന്ന വിശ്വാസമാണ് മുസ്ലീം ലീഗ് നേതാക്കൾക്കും തങ്ങൾക്കും ഉള്ളത്.
മതമൈത്രി നിലനിർത്തണം. മുനമ്പം വിഷയം മാനുഷിക പ്രശ്നമാണ്. ഏതെങ്കിലുമൊരു മതത്തിൻ്റെയോ വർഗത്തിൻ്റെയോ പ്രശ്നമല്ല. 600ലധികം കുടുംബങ്ങൾ നേരിടുന്ന വലിയ പ്രശ്നം പരിഹരിക്കപ്പെടാൻ ഇവർ കൂടെനിൽക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മുസ്ലീം ലീഗ് നേതാക്കൾ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെന്ന് കോഴിക്കോട് ലത്തീൻ രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
കാലതാമസമില്ലാതെ സർക്കാർ എല്ലാ കക്ഷികളെയും വിളിച്ചുചേർത്തു ചർച്ച നടത്തി പരിഹാരം ഉണ്ടാക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിഷയം വളരെ വേഗം പരിഹരിക്കാൻ കഴിയും. ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് സർക്കാർ യോഗം വിളിക്കണമെന്ന് പറയുന്നത്. മുനമ്പം വിഷയത്തിൽ നടന്ന മുസ്ലീം സംഘടനകളുടെ യോഗത്തിൽ വിഷയം രമ്യമായി പരിഹരിക്കപ്പെടാൻ സാദിഖലി തങ്ങൾ മുൻകൈയെടുക്കണമെന്ന് ആവശ്യമുണ്ടായി.
Find out more: