പത്തനാപുരത്ത് ലുലു; യൂസഫലിയുമായി ചർച്ച നടത്തി ഗണേഷ് കുമാർ! ഗതാഗത മന്ത്രിയും പത്തനാപുരം എംഎൽഎയുമായ കെബി ഗണേഷ് കുമാറിൻ്റെ ഇടപെടലിലാണ് പത്തനാപുരത്തേക്ക് ലുലുവിനുള്ള വഴിയൊരുങ്ങുന്നത്. പത്തനാപുരത്ത് ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കണമെന്ന ആവശ്യവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുമായി ചർച്ച നടത്തിയെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിൽ നവംബർ മൂന്നിന് നടന്ന പൊതുപരിപാടിയിലാണ് ഗണേഷ് കുമാർ ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പിൻ്റെ ലുലു ഹൈപ്പർമാർക്കറ്റ് കൊല്ലം പത്തനാപുരത്ത് ആരംഭിക്കാൻ സാധ്യതയേറുന്നു. "ഞാൻ തന്നെ നേരിട്ട് ലുലുവുമായി സംസാരിച്ചിരിക്കുകയാണ്. ആദ്യം അവർ വന്നെങ്കിലും പരിമിതികളുണ്ടെന്ന് പറഞ്ഞ് പോയി. നമുക്ക് അത് ഒന്നും ചെയ്യാൻ പറ്റാത്ത പരിമിതിയാണ്.
നമുക്ക് അതിൻ്റെ ഉയരം കൂട്ടാൻ പറ്റില്ല. എന്നാൽ മറ്റൊരു വിധത്തിൽ ചെയ്യാമെന്ന് ചർച്ചയിൽ ഉരുത്തിരിയുകയും അവർ വീണ്ടും പദ്ധതി തട്ടിക്കുടഞ്ഞെടുത്തു. പത്തനാപുരത്തേക്ക് ലുലു ഹൈപ്പർമാർക്കറ്റ് കൊണ്ടുവരാനുള്ള ഒരു പരിപാടിക്കാണ് ഞങ്ങൾ ഇപ്പോൾ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പത്തനാപുരത്തേക്ക് ലുലു ഹൈപ്പർമാർക്കറ്റ് കൊണ്ടുവരാനുള്ള പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. അത് വന്നാൽ നമുക്ക് എല്ലാവർക്കും നേട്ടമാകും. താൻതന്നെ നേരിട്ടു സംസാരിച്ചു. ആദ്യം അവർ പരിമിതികൾ പറഞ്ഞു പോയെങ്കിലും പിന്നീട് മറ്റൊരു വിധത്തിൽ ചെയ്യാമെന്ന് അറിയിച്ചുവെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
പത്തനാപുരത്ത് ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ 98 ശതമാനം സാധ്യതയുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. ഞാൻതന്നെ ബഹുമാന്യനായ യൂസഫലി ഇക്കയെ ഗൾഫിൽവെച്ചു നേരിട്ടു കാണുകയും അദ്ദേഹത്തോട് ഈ അഭ്യർഥന വെക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മാനേജർമാർ ഞാനുമായി ബന്ധപ്പെട്ടു. എസി സ്ഥാപിക്കാൻ ഉയരം വേണമന്ന് അവർ പറഞ്ഞു. അത് പരിഹരിക്കാനുള്ള മാർഗം ചർച്ച ചെയ്തിട്ടുണ്ട്. ഹൈപ്പർമാർക്കറ്റ് കിട്ടാൻ 98 ശതമാനം സാധ്യതയുണ്ട്. പത്തനാപുരത്തേക്ക് ലുലു ഹൈപ്പർമാർക്കറ്റ് കൊണ്ടുവരാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അത് വന്നാൽ നമുക്ക് എല്ലാവർക്കും നേട്ടമാകും".ഒരു വലിയ ഹൈപ്പർമാർക്കറ്റ് വന്നു കഴിഞ്ഞാൽ മറ്റുള്ള കച്ചവടക്കാർക്ക് വലിയ കച്ചവടം കിട്ടുകയും ഷോപ്പിങ് കോംപ്ലക്സ് വലിയ വിജയമായി മാറുകയും ചെയ്യും. പത്തനാപുരത്തേക്ക് ലുലു ഹൈപ്പർമാർക്കറ്റ് കൊണ്ടുവരാനുള്ള പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. അത് വന്നാൽ നമുക്ക് എല്ലാവർക്കും നേട്ടമാകും.
Find out more: