മുല്ലപ്പെരിയാറിലേക്കും സീപ്ലെയിൻ; സർവീസിന് മൂന്ന് വൻകിട കമ്പനികൾ! സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള വ്യോമയാന കമ്പനികളാണ് സർക്കാരിനെ സമീപിച്ചത്. മാട്ടുപ്പെട്ടി ഡാമിലേക്കുള്ള പരീക്ഷണ പറക്കൽ വിജയിച്ചതോടെയാണ് വ്യോമയാന ടൂറിസം രംഗത്ത് പുത്തനുണർവുണ്ടായത്. മാട്ടുപ്പെട്ടിയ്ക്ക് പുറമെ, മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിലും സീപ്ലെയിനുകൾ ഇറക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു.  കേരളത്തിൻറെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സാധ്യതയുള്ള സീപ്ലെയിൻ സർവീസിന് താൽപ്പര്യം അറിയിച്ച് വൻകിട കമ്പനികൾ രംഗത്ത്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ കൊല്ലം അഷ്ടമുടിക്കായൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി ഒരു സീപ്ലെയിൻ ടൂറിസം സർക്യൂട്ട് തന്നെ രൂപപ്പെടുത്താൻ ഭാവിയിൽ സാധ്യമാകും.





താൽപ്പര്യമുള്ള കമ്പനികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ച് അധികം വൈകാതെ തന്നെ ഔദ്യോഗിക നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ചെലവ് പരമാവധി കുറയ്യക്കാനുള്ള നടപടികൾ പരിഗണിച്ചാകും സീപ്ലെയിൻ പറത്തുക. വിദേശ പൈലറ്റുമാർക്ക് പകരം തദ്ദേശീയരായ പൈലറ്റുമാർക്ക് പരിശീലനം നൽകിയാൽ വൻ തോതിൽ ചെലവ് കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ടിക്കറ്റ് നിരക്കും കുറയ്ക്കാനാകും. നവംബർ 11നായിരുന്നു ഇടുക്കി ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ജലവിമാനം പറന്നിറങ്ങിയത്. കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് ജലവിമാനം ഇറങ്ങിയത്. പരീക്ഷണപ്പറക്കൽ വിജയിച്ചതോടെയാണ് വ്യോമയാന കമ്പനികൾ സംസ്ഥാന സർക്കാരിന് പദ്ധതി രേഖ സമർപ്പിച്ചത്.



ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ കൊല്ലം അഷ്ടമുടിക്കായൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി ഒരു സീപ്ലെയിൻ ടൂറിസം സർക്യൂട്ട് തന്നെ രൂപപ്പെടുത്താൻ ഭാവിയിൽ സാധ്യമാകും. സീപ്ലെയിൻ പരീക്ഷണ പറക്കൽ നടന്ന ദിവസം തന്നെ മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള സീപ്ലെയിനുകൾ ഇറക്കണം എന്ന് പറഞ്ഞിരുന്നു.




 കൂടുതൽ ജലാശയങ്ങളിൽ സീപ്ലെയിൻ ഇറക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ ഡാമുകൾ കേന്ദ്രീകരിച്ചാണ് സീപ്ലെയിൻ പദ്ധതി നടപ്പിലാക്കുകയെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നത്. സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച മത്സ്യത്തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയ ശേഷമേ കായൽ മേഖലയിൽ സർവീസ് ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Find out more: