നവംബർ 13 ന് പാലക്കാട്ട് നടന്ന വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളിലെ ഭാഗമാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി. ഇതിന്റെ പൂർണരൂപം തത്സമയം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 25 മിനുറ്റ് ദൈർഘ്യമുള്ള വാർത്താസമ്മേളനം. അതിൽ 13 മിനുറ്റ് 15 സെക്കന്റ് സമയത്തിലാണ് മാധ്യമപ്രവർത്തകർ ചേദ്യങ്ങൾ ചോദിക്കുന്നത്. എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന തരത്തിൽ പ്രസ്താവന നടത്തിയിരുന്നില്ലേ എന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് പ്രതിപക്ഷനേതാവ് മറുപടി പറയുന്നുണ്ട്. അതിന്റെ ഭാഗം ആണ് സോഷ്യൽ മീഡിയിയൽ കട്ട് ചെയ്ത് വ്യാജമായി പ്രചരിക്കുന്നത്. ഞാനന്ന് നോക്കട്ടെയെന്നാണ് പറഞ്ഞിരുന്നത്.തുടക്കത്തിൽ അല്ല, ഞാനത് തുടക്കത്തിൽ നോക്കട്ടെയെന്നാണ് പറഞ്ഞത്. ഇതൊക്കെ നമ്മൾ ചർച്ചചെയ്ത കാര്യമാണ്.
രണ്ടാംസ്ഥാനത്തിനുവേണ്ടി നല്ല മത്സരം നടക്കുന്നുവെന്ന് ഞാൻ പറഞ്ഞിരുന്നു.. ഞാൻ അന്തിമഘട്ടത്തിൽ അത് വിശകലനം നടത്തി ഞാൻ പറഞ്ഞു, ഇവിടെ പാലക്കാട്ട് മത്സരം നടക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലാണ്. കാരണമെന്തെന്നുവെച്ചാൽ രണ്ടാം സ്ഥാനത്തുവരാനുള്ള സിപിഎമ്മിന്റെ ഒരു സാധ്യതയെ, ഈ ബിജെപിയിലേക്ക് സീറ്റ് ചോദിച്ചുപോയ ഒരാൾക്ക് സീറ്റ് കൊടുത്ത് അത് തല്ലിക്കെടുത്തിയത് സിപിഎമ്മാണ്. സിപിഎം നന്നായി പ്രവർത്തിച്ച് അവരുടേതായ ഒരു പാർട്ടി സ്ഥാനാർത്ഥിയെ നന്നായി നിർത്തി മത്സരിച്ചിരുന്നുവെങ്കിൽ സിപിഎമ്മിന് കേറിവരാമായിരുന്ന ഒരു സാധ്യത. രണ്ടാംസ്ഥാനത്തേക്ക് കേറിവരാമായിരുന്ന ഒരു സാധ്യത സിപിഎം തന്നെ നശിപ്പിച്ചുകളഞ്ഞു.” എന്നാണ് വിഡി സതീഷൻ മറുപടി പറഞ്ഞത്. സിപിഐഎം സരിനെ സ്ഥാനാർഥിയാക്കിയത് വിമർശിച്ചുകൊണ്ടാണ് പ്രതികരണമെന്ന് വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞാൽ മനസിലാക്കും.
വി ഡി സതീശന്റെ പത്രസമ്മേളനത്തിൽ നിന്നുള്ള ചില ഭാഗം മാത്രം എടുത്താണ് പ്രചരണം നടത്തിയിരിക്കുന്നത്. എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന തരത്തിൽ പ്രസ്താവന നടത്തിയിരുന്നില്ലേ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ വീഡിയോ സൂക്ഷമമായി പരിശോധിച്ചു. പത്ത് സെക്കന്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ വി ഡി സതീശൻ സംസാരിക്കുന്ന ഭാഗം വ്യക്തമായി കാണുന്നില്ല. വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലം ആണ് ഉള്ളത്. തുടർന്ന് വി ഡി സതീശന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വാർത്താസമ്മേളനങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ചു. നവംബർ 13 ന് പാലക്കാട്ട് നടന്ന വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളിലെ ഭാഗമാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി.