സർക്കാരിനെതിരായ ജനവികാരം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് എംഎം ഹസൻ! വയനാടും പാലക്കാടും ചേലക്കരയും യുഡിഎഫ് അഭിമാനകരമായ വോട്ട് നേടി. പാലക്കാട് യുഡിഎഫിന്റെ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടാനായതും ചേലക്കരയിൽ എൽഡിഎഫിന്റെ മുൻ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചതും സംസ്ഥാനത്ത് പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ്.മുഖ്യമന്ത്രി നേരിട്ടിറങ്ങി ചേലക്കരയിൽ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെ അവരുടെ ഭൂരിപക്ഷം നേടാനായില്ല.കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബിജെപിയെ കൂട്ടുപിടിച്ച സിപിഎമ്മിനും മുഖ്യമന്ത്രിക്കും കിട്ടിയ കനത്ത പ്രഹരമാണ് ജനവിധി. ജനം യുഡിഎഫിനൊപ്പമാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പാലക്കാട് എൽഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെയാണ്.
കോൺഗ്രസിൽ നിന്ന് ഒരാളെ അടർത്തിയെടുത്ത് പാലക്കാട് പിടിക്കാമെന്ന സിപിഎമ്മിന്റെ ദിവാ സ്വപ്‌നമാണ് തകർന്നടിഞ്ഞത്. വർഗീയത പറഞ്ഞ് വോട്ട് പിടിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയ നെറികേടിനെതിരായ ജനവിധിയാണ് പാലക്കാട്ടേതെന്നും യുഡിഎഫിന് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ മതേതര വിശ്വാസികൾക്കും നന്ദിയെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. പിണറായി സർക്കാരിനെതിരായ ജനവികാരം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ.കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പ്രിയങ്കാ ഗാന്ധി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), 622338, ( ഭൂരിപക്ഷം 410931)
സത്യൻ മൊകേരി ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) 211407
നവ്യഹരിദാസ് (ബി.ജെ.പി) 109939
സന്തോഷ് പുളിക്കൽ (സ്വത) 1400
ഷെയ്ഖ് ജലീൽ ( നവരംഗ് കോൺഗ്രസ് പാർട്ടി) 1270
ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബെർജോർ സംഘ്) 1243
സോനു സിംഗ് യാദവ് (സ്വത) 1098
രുഗ്മിണി (സ്വത) 955
ആർ.രാജൻ (സ്വത) 549
ദുഗ്ഗിരാല നാഗേശ്വരറാവു (ജാതീയ ജന സേന പാർട്ടി) 394
ജയേന്ദ്ര റാത്തോഡ് (റൈറ്റ് ടു റീകാൾ പാർട്ടി) 328
ഡോ.കെ.പത്മരാജൻ (സ്വത) 286
എ.സീത (ബഹുജൻ ദ്രാവിഡ പാർട്ടി) 283
എ.നൂർമുഹമ്മദ് (സ്വത) 265
ഇസ്‌മെയിൽ സാബി ഉള്ള (സ്വത) 221
അജിത്ത്കുമാർ (സ്വത) 189
നോട്ട (5406) അതേസമയം വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൻറെ വിജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.
Find out more: