ഇ ശ്രീധരൻ പിടിച്ച നിഷ്പക്ഷ വോട്ടുകൾ തിരിച്ചു പിടിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത്; പ്രതിപക്ഷ നേതാവ് വിഡി സതീശൻ! "ബിജെപിയുടെ വോട്ടിനേക്കാൾ കൂടുതൽ വോട്ട് ഇ.ശ്രീധരൻ പിടിച്ചു. ആ വോട്ടിൽ ഒരു നല്ല ഭാഗം ഇത്തവണ രാഹുൽ തിരിച്ചു പിടിച്ചു. അത് എങ്ങനെയാണ് എസ്‌ഡിപിഐയുടെ വോട്ടാകുന്നത്?" സിപിഎമ്മിനും ബിജെപിക്കും ഒരേ നാവും ശബ്ദവുമാണ്. ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടം? ഇ. ശ്രീധരൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടിച്ച 50000 വോട്ട് ഇത്തവണ 39000 ആയി. ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞു. അതിൽ ബിജെപിക്കാരെക്കാൾ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടി. അപ്പോൾ ഇ. ശ്രീധരന് കിട്ടിയത് എസ്‌ഡ‍ിപിഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.




ഇ ശ്രീധരൻ പിടിച്ച നിഷ്പക്ഷ വോട്ടുകൾ തിരിച്ചു പിടിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തതെന്നും അത് എങ്ങനെയാണ് എസ്‌ഡ‍ിപിഐയുടെ വോട്ടാകുന്നതെന്നും ചോദിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  സിപിഎം വോട്ട് വർധിപ്പിച്ചു എന്നാണ് പറയുന്നത്. ആയിരം വോട്ട് പോലും കൂടിയിട്ടില്ല. 2021 ലെ വോട്ടർ പട്ടികയെക്കാൾ 15000 വോട്ടാണ് ഈ വോട്ടർപട്ടികയിൽ പുതിയതായി ചേർത്തിരിക്കുന്നത്. അതിൽ ഏഴായിരത്തോളം വോട്ട് ഞങ്ങൾക്ക് കിട്ടി. മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് ലഭിക്കേണ്ടേ? അതും കിട്ടിയില്ല. അതിന്റെ അർത്ഥം സിപിഎം വോട്ട് 2021-നെക്കാൾ താഴേയ്ക്ക് പോയി. 18874 വോട്ടിന് ജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടിയത് എസ്‌ഡ‍ിപിഐയുടെയും വെൽഫയർ പാർട്ടിയുടേയും വോട്ടാണെന്നു പറയുന്നത് ജനങ്ങളെ അപമാനിക്കലാണ്. ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞു. അതിൽ ബിജെപിക്കാരെക്കാൾ സങ്കടം സിപിഎമ്മിനാണ്.





 അന്ന് ശ്രീധരന് കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടി. അപ്പോൾ ഇ. ശ്രീധരന് കിട്ടിയത് എസ്‌ഡ‍ിപിഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തോളം വോട്ടിനാണ് സിപിഎം ചേലക്കരയിൽ വിജയിച്ചത്. അതിൽ ഇരുപത്തി എണ്ണായിരം വോട്ടുകൾ ഇത്തവണ ഞങ്ങൾ കുറച്ചു. ഭരണവിരുദ്ധ വികാരമുള്ളതു കൊണ്ടാണ് 40000 വോട്ടിന്റെ ഭൂരിപക്ഷം 12000മായി കുറഞ്ഞത്. 2001 ൽ യു.ഡി.എഫ് നൂറു സീറ്റ് നേടി അധികാരത്തിൽ എത്തിയപ്പോഴും എൽ.ഡി.എഫിന് കിട്ടിയ നാൽപ്പത് സീറ്റിൽ ഒന്നായിരുന്നു ചേലക്കര. ചേലക്കരയിലെ പ്രചരണത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. എല്ലാ മുതിർന്ന നേതാക്കളും പ്രചരണത്തിനെത്തി. പാലക്കാട്ടെ വിജയവും ചേലക്കരയിലെ പരാജയവും യു.ഡി.എഫ് പരിശോധിക്കും. 2019-ൽ പറ്റിയ അബദ്ധം യു.ഡി.എഫിന് ഇനി പറ്റില്ല.





സംഘടനാ ദൗർബല്യങ്ങൾ പൂർണമായും പരിഹരിച്ച് 20 വർഷം മുൻപ് യു.ഡി.എഫ് കോട്ടയായിരുന്ന സ്ഥിതിയിലേക്ക് ഒരു വർഷം കൊണ്ട് തൃശൂർ ജില്ലയെ എത്തിക്കും. ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണയെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം മുഖപത്രമായ ദേശാഭിമാനി 1996 ഏപ്രിൽ 22 ന് എഡിറ്റോറിയൽ എഴുതിയിട്ടുണ്ടെന്ന് വിഡി സതീശൻ ഓർമ്മിപ്പിച്ചു. 30 വർഷമായി ജമാഅത്ത് ഇസ്ലാമി സിപിഎമ്മിനൊപ്പമായിരുന്നു. പിണറായി വിജയൻ ജമാഅത്ത് ഇസ്ലാമിയുടെ ആസ്ഥാനത്ത് വരെ പോയിട്ടുണ്ട്. എന്നിട്ടാണ് ജമാഅത്ത് ഇസ്ലാമി വർഗീയവാദികളാണെന്ന് ബിജെപിക്കൊപ്പം നിന്നു കൊണ്ട് സിപിഎം പറയുന്നത്. ഈ പ്രചരണങ്ങളൊക്കെ പാലക്കാട് തകർന്നു പോയതാണ്. എന്നിട്ട് വീണ്ടും അതേ നറേറ്റീവുമായി മുന്നോട്ടു പോയാൽ 2026 ലും ഈ മഹാദുരന്തം സിപിഎമ്മിനുണ്ടാകും. ബിജെപിയും കോൺഗ്രസും തമ്മിൽ വടകര- പാലക്കാട് ഡീൽ ആണെന്ന് പറഞ്ഞു. 




എന്നിട്ട് വടകരയിലും പാലക്കാടും ഞങ്ങൾ ജയിച്ചു. ഇതൊക്കെ പറഞ്ഞവർ അതിന് മറുപടി കൂടി പറഞ്ഞിട്ടു പോകണം.മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഉറപ്പായ സിപിഎം കോൺഗ്രസിനെ തോൽപ്പിക്കാനാണ് അവസാനം വരെ ശ്രമിച്ചത്. ഞങ്ങൾക്കെതിരെ കത്ത് വിവാദവും റെയ്ഡ് വിവാദവും പെട്ടി വിവാദവും സ്പിരിറ്റ് വിവാദവും സന്ദീപ് വാര്യർ വിവാദവും ഉണ്ടാക്കിയ സിപിഎം ബിജെപിക്കെതിരെ എന്തെങ്കിലും പറഞ്ഞോ? ഇതൊക്കെ ആരെ ജയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. വടകര- പാലക്കാട് ഡീൽ ആണെന്നു പറഞ്ഞ എല്ലാ സിപിഎം നേതാക്കളും മറുപടി പറയണം. സന്ദീപ് വാര്യരെ പിന്നിലല്ല മുന്നിൽ നിർത്തുമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. ഇനിയും കൂടുതൽ പേർ കോൺഗ്രസിലേക്ക് വരുമോയെന്ന് ഇപ്പോൾ പറയുന്നില്ല. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ല. പാലക്കാട്ടെ വിജയത്തിന് ഒരുപാട് ഘടകങ്ങളുണ്ട്. അതിൽ ഒന്നാണ് സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ്. ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് ആള് വന്നപ്പോൾ കൂട്ടക്കരച്ചിലുണ്ടായത് സിപിഎം ക്യാമ്പിലാണ്. എന്തൊരു സങ്കടമായിരുന്നു. ഇപ്പോൾ തന്നെ ബിജെപിക്ക് വോട്ട് കുറഞ്ഞപ്പോൾ സിപിഎമ്മിന് എന്തൊരു വിഷമമായിരുന്നു.

Find out more: