മൂന്ന് പഞ്ചായത്തുകളിൽ ഭരണം തിരിച്ചു പിടിച്ച് യുഡിഎഫ്; ഉജ്ജ്വല വിജയം നേടിയെന്ന് വിഡി സതീശൻ! സമീപകാല ഉപതെരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിർത്തനായി. 13 ൽ നിന്നും 17 ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയർത്തി. പാലക്കാട് തച്ചൻപാറ, തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലെ എൽഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്നതിൻറെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് വിഡി സതീശൻ പറഞ്ഞു. സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ സർക്കാർ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിൻറെ ഉജ്ജ്വല വിജയ. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വിജയം യുഡിഎഫിന് ഊർജ്ജം പകരും.
അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സർക്കാരിനെ ജനം തൂത്തെറിയും. ഇത് സാധാരണക്കാരായ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ്മയുടെ വിജയമാണ്. യുഡിഎഫ് വിജയത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെട്ട സഹപ്രവർത്തകർക്കും വോട്ടർമാർക്കും ഹൃദയാഭിവാദ്യങ്ങളെന്നും വിഡി സതീശൻ പറഞ്ഞു.യുഡിഎഫിൻറെപടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലക്കര വാർഡും തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ സൗത്ത് വാർഡുമാണ് എൽഡിഎഫ് പിടിച്ചെടുത്തത്. കുന്നത്തൂർ പഞ്ചായത്തിലെ ബിജെപിയുടെ തെറ്റുമുറി വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിൻറെ തേവലക്കര പഞ്ചായത്തിലെ പാലയ്ക്കൽ വടക്ക് വാർഡിലും ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് വാർഡിലും യുഡിഎഫ് ജയിച്ചു.
കൊല്ലം ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം നടത്തി. ആറ് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും എൽഡിഎഫ് ജയിച്ചു. അതേസമയം രണ്ടിടത്ത് യുഡിഎഫും മികച്ച ജയം നേടി. യുഡിഎഫിൻറെയും ബിജെപിയുടെയും സിറ്റിങ് സീറ്റുകളടക്കം പിടിച്ചെടുത്താണ് എൽഡിഎഫ് വിജയം.കേരളത്തിൽ സർക്കാർ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിൻറെ ഉജ്ജ്വല വിജയ. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വിജയം യുഡിഎഫിന് ഊർജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സർക്കാരിനെ ജനം തൂത്തെറിയും. ഇത് സാധാരണക്കാരായ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ്മയുടെ വിജയമാണ്.
യുഡിഎഫ് വിജയത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെട്ട സഹപ്രവർത്തകർക്കും വോട്ടർമാർക്കും ഹൃദയാഭിവാദ്യങ്ങളെന്നും വിഡി സതീശൻ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ കഴിഞ്ഞ തവണത്തേതിൻറെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യുഡിഎഫ് നിലനിർത്തിയത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാർഡ് 35 വർഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാർഡ് രണ്ടു പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരിച്ചു പിടിച്ചു. പത്തനംതിട്ട ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ മൂന്നിടത്തും യുഡിഎഫ് വിജയിച്ചു.
Find out more: