കുസാറ്റിൽ കെഎസ്‍യു തിരിച്ചു പിടിച്ചു യൂണിയൻ! ചെയർമാനായി കെഎസ്‍യു സ്ഥാനാർഥി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തിന് ശേഷമാണ് കെഎസ്‍യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മാത്രമായിരുന്നു കെഎസ്‍യുവിൻ്റെ വിജയം. കളമശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് മിന്നും വിജയം. 15 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 13 സീറ്റുകളിലും കെഎസ്‍യു സ്ഥാനാർഥികൾ വിജയിച്ചു. 15 സീറ്റുകളിലും കെഎസ്‍യു ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഇതിനെതിരെ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള കെഎസ്‍യുവിൻ്റെ തീരുമാനം അപക്വമാണെന്നും മുന്നണി മര്യാദ കാണിക്കാത്ത സംഘടനാ ബോധത്തിന്റെ അഭാവം വ്യക്തമാക്കുന്നുവെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചിരുന്നു.
തീരുമാനത്തിൽനിന്നു കെഎസ്‍യു പിൻമാറണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ കെഎസ്‍യു - എംഎസ്എഫ് സഖ്യം പിടിച്ചെടുത്തിരുന്നു. ഒരുപാട് നാളത്തെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന് കുര്യൻ ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്എഫ്ഐ അക്രമത്തെ തുടർന്ന് പല വിദ്യാർഥികളും ഇന്ന് കാംപസിൽ ഇല്ല. കഴിഞ്ഞ 31 വർഷം വിദ്യാർഥി വിരുദ്ധ യൂണിയനാണ് ഭരിച്ചത്. ഇതൊരു ചരിത്രമാണെന്നും കുസാറ്റിന് ഇനി ഒരു കെട്ടകാലഘട്ടമില്ലെന്നും കുര്യൻ ബിജു പറഞ്ഞു. കെഎസ്‍യു നയിക്കുന്ന വിദ്യാർഥി യൂണിയൻ ഏറ്റവും മികച്ചതാകുമെന്നും കുര്യൻ ബിജു കൂട്ടിച്ചേർത്തു. മിന്നും വിജയച്ചിന് പിന്നാലെ കെഎസ്‍യു പ്രവർത്തകർ ക്യാംപസിൽ വൻ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.
15 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 13 സീറ്റുകളിലും കെഎസ്‍യു സ്ഥാനാർഥികൾ വിജയിച്ചു. 15 സീറ്റുകളിലും കെഎസ്‍യു ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഇതിനെതിരെ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള കെഎസ്‍യുവിൻ്റെ തീരുമാനം അപക്വമാണെന്നും മുന്നണി മര്യാദ കാണിക്കാത്ത സംഘടനാ ബോധത്തിന്റെ അഭാവം വ്യക്തമാക്കുന്നുവെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചിരുന്നു. തീരുമാനത്തിൽനിന്നു കെഎസ്‍യു പിൻമാറണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ കെഎസ്‍യു - എംഎസ്എഫ് സഖ്യം പിടിച്ചെടുത്തിരുന്നു.
15 സീറ്റുകളിലും കെഎസ്‍യു ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഇതിനെതിരെ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള കെഎസ്‍യുവിൻ്റെ തീരുമാനം അപക്വമാണെന്നും മുന്നണി മര്യാദ കാണിക്കാത്ത സംഘടനാ ബോധത്തിന്റെ അഭാവം വ്യക്തമാക്കുന്നുവെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചിരുന്നു. തീരുമാനത്തിൽനിന്നു കെഎസ്‍യു പിൻമാറണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ കെഎസ്‍യു - എംഎസ്എഫ് സഖ്യം പിടിച്ചെടുത്തിരുന്നു. ഒരുപാട് നാളത്തെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന് കുര്യൻ ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്എഫ്ഐ അക്രമത്തെ തുടർന്ന് പല വിദ്യാർഥികളും ഇന്ന് കാംപസിൽ ഇല്ല.
Find out more: