ക്രിസ്മസ് അവധിയ്ക്കും റേഷൻ സിവാർഡ് മസ്റ്ററിങ് ചെയ്യാം; ഇ കെവൈസി അപ്ഡേഷൻ 100 ശതമാനവും പൂർത്തിയാക്കാൻ കേരളം! മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിങ് ചെയ്യുന്നതിനായി ഇ കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് ഇ കെവൈസി അപ്ഡേഷൻ നടത്താൻ ഇനിയും അവസരം. സ്മാർട്ട്ഫോൺ വഴി മസ്റ്ററിങ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് ചെയ്തിട്ടുണ്ട്. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ കെവൈസി അപ്ഡേഷൻ നടത്തി വരുന്നുണ്ടെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.





മുൻഗണനാ റേഷൻ കാർഡ് അംഗങ്ങളുടെ ഇ കെവൈസി അപ്ഡേഷൻ 100 ശതമാനവും പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ കെവൈസി അപ്ഡേഷൻ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്ഡേഷൻ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. വിവിധ ജില്ലകൾ തിരിച്ച് മസ്റ്ററിങ്ങിനായി പൊതുവിതരണ വകുപ്പ് സമയം അനുവദിച്ച് നൽകിയിരുന്നു.മുൻഗണനാ വിഭാഗത്തിലുള്ള എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകളി ഉൾപ്പെട്ട അംഗങ്ങൾക്കുള്ള മസ്റ്ററിംഗിനുള്ള സമയപരിധി സർക്കാർ മുൻപും നീട്ടി നൽകിയിരുന്നു.





വിവിധ കാരണങ്ങളാൽ മസ്റ്ററിങ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സമയപരിധി നീട്ടി നൽകിയത്. മസ്റ്ററിങ് ചെയ്യാൻ ബാക്കിയുള്ളവർ തൊട്ടടുത്ത റേഷൻ കടയിൽ പോയി മസ്റ്റർ ചെയ്ത് അംഗത്വം ഉറപ്പ് വരുത്തണം. കിടപ്പ് രോഗികൾ, ശാരീരിക മാനസിക ബുദ്ധിമുട്ട് നേരിടുന്നവർ എന്നിവരെ വീട്ടിലെത്തി മസ്റ്ററിങ് ചെയ്യാനായി അടുത്തുള്ള റേഷൻ കടയുമായി ബന്ധപ്പെടേണ്ടതാണെന്ന് സർക്കാർ അറിയിച്ചിരുന്നു. മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് ഇ കെവൈസി അപ്ഡേഷൻ നടത്താൻ ഇനിയും അവസരം. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിങ് ചെയ്യുന്നതിനായി ഇ കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.

Find out more: