രണ്ടാം ബാംഗ്ലൂർ എയർപോർട്ട്; സസ്പെൻസ് അവസാനിപ്പിച്ചു, ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തത നൽകുമെന്ന് മന്ത്രി! ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം എവിടെയാകുമെന്ന കാര്യത്തിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ വ്യക്തതയുണ്ടാകുമെന്ന് മന്ത്രി എംബി പാട്ടീൽ വ്യക്തമാക്കി. തന്ത്രപ്രധാനമായ സ്ഥലം കണ്ടെത്തുന്നതിനായി സർക്കാർ വിവിധ സർവേകൾ നടത്തുകയാണ്. സ്ഥലനിർണയം ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഒരാഴ്‌ചയ്‌ക്കുള്ളിൽ സ്ഥലത്തെക്കുറിച്ച് വ്യക്തത നൽകുമെന്ന് പാട്ടീൽ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞു. ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം എവിടെയാകുമെന്ന കാര്യത്തിൽ സസ്പെൻസ് അവസാനിക്കുന്നു. ലക്ഷക്കണക്കിന് യാത്രക്കാർക്ക് സൗകര്യമാകുന്ന ഇടമാകണം രണ്ടാം വിമാനത്താവളത്തിനായി കണ്ടത്തേണ്ടത്.
വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി, റോഡുകൾ, ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നീ ഘടങ്ങളും സ്ഥലം കണ്ടെത്തുമ്പോൾ പരിഗണിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് യാത്രക്കാർക്ക് വിമാനത്താവളം ആക്സസ് ചെയ്യാൻ സാധിക്കണം. ഏറ്റവും തന്ത്രപ്രധാനമായ സ്ഥലം കണ്ടെത്തുന്നതിനുള്ള സർവേ നടപടികളാണ് നിലവിൽ പുരോഗമിക്കുന്നതെന്ന് മന്ത്രി എംബി പാട്ടീൽ പറഞ്ഞു. ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്താനുള്ള സർവേ നടപടികൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപറേഷൻ കർണാടക ലിമിറ്റഡിൻ്റെ (ഐഡിഇസികെ) നേതൃത്വത്തിൽ തുടരുകയാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ലൊക്കേഷനിൽ വ്യക്തതയുണ്ടാകും. സർവേ നടപടികൾ പൂർത്തിയായാൽ വിശദമായ റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സമർപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തുമകുരുവിന് സമീപം പുതിയ വിമാനത്താവളം ഉയരാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. 20,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തുമകുരു ഏഷ്യയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായി മാറുന്നയിടമാണ്. നിലവിൽ 150ലധികം വ്യവസായങ്ങൾ പ്രദേശത്തുണ്ട്. ഒരു ജാപ്പനീസ് ടൗൺഷിപ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എച്ച്എഎല്ലിൻ്റെ ഹെലികോപ്റ്റർ ഫാക്ടറിയും ഉൽപ്പാദനവും മേട്ടൂരിന് സമീപം ആരംഭിച്ചതാണ് ഏറ്റവും ശ്രദ്ധേയം. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്താണ് രണ്ടാം വിമാനത്താവളം എന്ന ആശയം ശക്തമായത്. 2033 ഓടെ രണ്ടാമത്തെ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനാണ് കർണാടക സർക്കാർ പദ്ധതിയിടുന്നത്.
ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം എവിടെയാകുമെന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി നിയമസഭയിൽ വിവരങ്ങൾ പങ്കുവച്ചത്. ദേശീയപാത 75ൻ്റെ സമീപത്തായുള്ള കുണിഗൽ, തുംകുരു പ്രദേശങ്ങൾ പദ്ധതിക്കായി പരിഗണനയിലുണ്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര മുൻപ് പറഞ്ഞിരുന്നു. എന്നാൽ രാമനഗര, ബിദാദി, ഹരോഹള്ളി തുടങ്ങിയിടങ്ങളുടെ പേരും ഉയർന്നു കേട്ടിരുന്നു.
Find out more: