കർണാടകയിൽ കൂറ്റൻ ക്രിക്കറ്റ് സ്റ്റേഡിയം ഉയരും; 50 ഏക്കർ ഭൂമി അനുവദിച്ചു! പദ്ധതിക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു. രണ്ട് വർഷത്തിനുള്ളിൽ സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബെംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ് തുമകുരു. കർണാകയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഉയരും. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ)150 കോടി രൂപ ചെലവിൽ തുമകുരു ജില്ലയിലെ പി ഗൊല്ലഹള്ളിയിൽ ആണ് ലോക നിലവാരത്തിൽ വമ്പൻ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുക. കെഎസ്‌സിഎ പ്രസിഡൻ്റ് രഘുറാം ഭട്ടിന് മുഖ്യമന്ത്രി ഭൂമി അനുവദിച്ച കത്ത് കൈമാറി. തുമകുരുവിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും കായിക പുരോഗതിക്കും പുതിയ ക്രിക്കറ്റ് സ്റ്റേഡിയം കാരണമാകുമെന്ന് എക്സിലൂടെ സിദ്ധരാമയ്യ പറഞ്ഞു.





സ്റ്റേഡിയം നിർമാണം എത്രയും വേഗം പൂർത്തിയാക്കാനും ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾ നിറവേറ്റാനും ഞാൻ അവർക്ക് നിർദേസം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൈസൂരുവിലും ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കെഎസ്‌സിഎ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവിടെയും ഭൂമി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ ഭൂമി സംസ്ഥാന സർക്കാർ കെഎസ്‌സിഎയ്ക്ക് കൈമാറിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയ 50 ഏക്കർ ഭൂമി കെഎസ്‌സിഎയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രദേശത്തെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും പുതിയ ക്രിക്കറ്റ് സ്റ്റേഡിയം സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






 മൈസൂരുവിലും സമാനമായ പദ്ധതിക്ക് ഭൂമി അനുവദിക്കുമെന്ന് സിദ്ധരാമയ്യ ഉറപ്പുനൽകി. തന്ത്രപ്രധാനമായ തുംകുരു ജില്ലയ്ക്ക് രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരു നഗരത്തിൽ നിന്ന് വലിയ അകലെയല്ലാത്ത തുംകുരു ജില്ല വളർന്നുവരുന്ന നഗരമാണ്. പുതിയ വിമാനത്താവളം എത്തുന്നതോടെ തുംകുരു വികസിക്കുകയും ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാൻ സഹായകരമാകുകയും ചെയ്യുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ളവർ കടന്നുപോകുന്ന പ്രധാന ജില്ലയാണ് തുംകുരു. പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിനാണ് തുമകൂരിൽ മുഖ്യമന്ത്രി തറക്കല്ലിട്ടതെന്ന് മന്ത്രി ജി പരമേശ്വര പറഞ്ഞു.




 ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിനും പരിശീലന സൗകര്യത്തിനും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇത്രയും നാൾ. രണ്ട് വർഷത്തിനുള്ളിൽ കെഎസ്‌സിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ക്രിക്കറ്റ് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

Find out more: