പാർലമെൻറിലെ കന്നി പ്രസംഗം; ഹിമാചൽ സർക്കാരിനെ വിമർശിച്ച് പ്രിയങ്ക, ഒപ്പം പരിഹസിച്ച് ബിജെപിയും! ലോക്സഭയിലെ പ്രസംഗ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹിമാചൽ പ്രദേശിൽ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന് പോലും പ്രിയങ്കയ്ക്ക് അറിയില്ലേ എന്ന വിമർശനവുമായി ബിജെപി രംഗത്തെത്തി. സോഷ്യൽ മീഡിയയിലും പ്രിയങ്ക ഗാന്ധിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങി.പാർലമെൻറിലെ കന്നി പ്രസംഗത്തിൽ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിനെതിരെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഭരണഘടനയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ഹിമാചലിനെ പരാമർശിച്ച് പ്രിയങ്ക വിമർശനം നടത്തിയത്. പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നും രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.





അവർ ദൈവത്തിൻറെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലിൽ ഇന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികൾക്ക് അനുകൂലമാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഒരാൾക്ക് വേണ്ടി എല്ലാം മാറ്റിമറിക്കുന്നു. സർക്കാർ അദാനിക്ക് എല്ലാ കോൾഡ് സ്റ്റോറേജും നൽകി. ഹിമാചലിലെ ആപ്പിൾ കർഷകർ കരയുകയാണ്. കാരണം എല്ലാം ഒരാൾക്ക് വേണ്ടി മാറ്റുന്നു. ഒരാൾക്ക് വേണ്ടി 142 കോടി ഇന്ത്യക്കാർ അവഗണിക്കപ്പെടുന്നു. റെയിൽവേയും വിമാനത്താവളങ്ങളും ഉൾപ്പെടെ എല്ലാ ബിസിനസുകളും ഒരാൾക്ക് നൽകുന്നുവെന്നായിരുന്നു ലോക്സഭയിലെ പ്രസംഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞത്. അതേസമയം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി നടത്തിയ കന്നി പ്രസംഗത്തിൻറെ ഒരു ഭാഗം പങ്കുവെച്ചുകൊണ്ട് പരിഹാസവുമായി ബിജെപി ഐടി സെൽ ഇൻചാർജ് അമിത് മാളവ്യ രംഗത്തെത്തി.





സഹോദരൻ രാഹുൽ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു.സ്വന്തം സർക്കാരിനെ വിമർശിക്കുന്ന രാഷ്ട്രീയ നേതാവ് എന്നു പറഞ്ഞുകൊണ്ട് പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ട്രോളുകളും സോഷ്യൽ മീഡിയയിൽ വന്ന് തുടങ്ങി. എന്നാൽ കേന്ദ്ര സർക്കാരിനെതിരെയാണ് തൻറെ വിമർശനമെന്നും അദാനിയെ സംരക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി. 




പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നും രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അവർ ദൈവത്തിൻറെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലിൽ ഇന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികൾക്ക് അനുകൂലമാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Find out more: